ആ മുറിവുണങ്ങാൻ ഒഹിയോ നൽകിയത് മനുഷ്യ ചർമം; വിലമതിക്കാനാവാത്തതെന്ന് ലോകം

ohio-14
SHARE

ലോകം ഇതുവരേക്കും കണ്ടിട്ടില്ലാത്തൊരു രക്ഷാപ്രവർത്തനമാണ് ഒഹിയോയിലെ സ്കിൻ ഫാക്ടറി തൊഴിലാളികൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. 300 ചതുരശ്രയടിയോളം മനുഷ്യ ചർമം കാർഡ് ബോർഡ് പെട്ടിയിലാക്കി ഡ്രൈഐസും പഞ്ഞിയും ചേർത്ത് പൊതിഞ്ഞായിരുന്നു ആ വിലയേറിയ രക്ഷാപ്രവർത്തനം. 

എന്തിനാണ് ഇങ്ങനെ മനുഷ്യ ചർമം കയറ്റി അയയ്ക്കുന്നത് എന്നല്ലേ? കഴിഞ്ഞ ആഴ്ച ന്യൂസിലന്‍ഡിലെ വൈറ്റ്ദ്വീപിലേക്ക് പോയ നൂറുകണക്കിന് വിനോദ സഞ്ചാരികൾ പെട്ടെന്നുണ്ടായ അഗ്നി പർവത സ്ഫോടനത്തിൽ മരിക്കുകയും  പലർക്കും ഗുരുതര പൊള്ളലേൽക്കുകയും ചെയ്തു. രക്ഷപെട്ടവർക്ക് അതിജീവനത്തിനായാണ് ഈ ചർമശേഖരണം. ഇരുപതിലേറെ പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ചർമവും കാത്ത് കിടക്കുന്നത്.

മൃതശരീരങ്ങളിൽ നിന്നാണ് ഈ ചർമശേഖരണം നടത്തുന്നത്. അങ്ങനെ ഒഹിയോയിലെ സ്കിൻ ബാങ്കുകളിൽ നിന്ന് കയറ്റി അയച്ച ചർമം കൊണ്ട് 15 പേർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവും. പൊള്ളലേറ്റവരിൽ ചർമം തുന്നിച്ചേർക്കുന്നത് കൊണ്ട് അപകടമില്ല. കുറച്ച് നാളുകൾക്ക് ശേഷം സ്വന്തം ചർമം വളർന്ന് വന്ന് തുന്നിച്ചേർത്തതിനെ നീക്കം ചെയ്യും. വേദന കുറയ്ക്കുന്നതിനും അണുബാധ നീക്കാനും ജലാംശം നിലനിർത്താനുമാണ് ഇങ്ങനെ ചർമം തുന്നിപ്പിടിപ്പിക്കുന്നത്. 

ഡിസംബർ ഒൻപതിന് ഉച്ചയോടെയാണ് ന്യൂസിലന്‍ഡിലെ വൈറ്റ് ദ്വീപ് അഗ്നി പർവതം പൊട്ടിത്തെറിച്ചത്.

MORE IN WORLD
SHOW MORE
Loading...
Loading...