സ്വന്തം ദത്തെടുക്കല്‍ ചടങ്ങിന് കൂട്ടുകാരെ ക്ഷണിച്ച് കുഞ്ഞു മൈക്കിൾ; ഹൃദ്യം; ചിത്രം

michael-adopt
SHARE

ഹൃദയത്തെ അലിയിച്ചുകളയുന്ന പലതരം വാർത്തകൾ നാം കേൾക്കാറുണ്ട്. അത്തരത്തിൽ ലോകത്തിന്റെ കണ്ണു നിറയ്ക്കുന്ന ഒരു വാർത്തയാണിത്. തന്നെ ദത്തെടുക്കുന്നതിന് ക്ലാസിൽ പഠിക്കുന്ന മുഴുവൻ കൂട്ടുകാരെയും സാക്ഷിയാക്കിയിരിക്കുകയാണ് ഒരു കുഞ്ഞ്. മിഷിഗനിലുള്ള കെന്റ് കൗണ്ടി എന്നയാളാണ് ഇത് ഫെയ്സ്ബുക്കിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.

മൈക്കിൾ എന്ന നഴ്സറി ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് തന്റെ ക്ലാസിലെ എല്ലാ കൂട്ടുകാരെയും തന്നെ ദത്തെടുക്കുന്ന നിമിഷം കാണാനായി ക്ഷണിച്ചത്. ദത്തെടുത്ത അമ്മയ്ക്കും അച്ഛനുമൊപ്പം സന്തോഷവാനായി ഇരിക്കുന്ന മൈക്കിളിനെയും ചിത്രത്തിൽ കാണാം. കോടതിമുറിയുടെ മുന്നിലായാണ് മൈക്കിളും അവനെ സ്വീകരിച്ച ദമ്പതികളും ഇരിക്കുന്നത്. പിന്നിലായി കൂട്ടുകാരുടെ ചെറിയ മുഖങ്ങളും കാണാം. 

നിരവധി പേരാണ് ഈ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അവന്റെ അധ്യാപകർക്കും സ്കൂളിനും ആ കുടുംബത്തിനും വലിയ കയ്യടികളാണ് എല്ലാവരും നൽകുന്നത്. മൈക്കിളിന്റെ ഇരിപ്പിനെപ്പറ്റിയും പലരും കുറിച്ചിട്ടുണ്ട്. വിലപ്പെട്ടതൊന്ന് കൈക്കലാക്കിയതിന്റെ സന്തോഷത്തിലാണ് അവൻ ഇരിക്കുന്നത്. ആൻഡ്രിയ മെൽവിനും ഡേവ് ഈറ്റോണുമാണ് മൈക്കിളിനെ സ്വന്തം കുഞ്ഞായി വളർത്താൻ തീരുമാനിച്ചിരിക്കുന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...