മകൾ മരിച്ചു; മൃതദേഹം അച്ഛൻ ‘മമ്മി’യാക്കി; 100 വർഷം കഴിഞ്ഞും കുട്ടി ചിരിക്കുന്നു; വിഡിയോ

sleeping-beauty
SHARE

കണ്ടുകൊതി തീരുന്നതിന് മുൻപ് മകൾ മരിച്ചു.താൻ മരിക്കുന്നതുവരെയെങ്കിലും അവളെ ഇങ്ങനെ കണ്ടിരിക്കണം. വർഷങ്ങൾക്ക് മുൻപ് ഒരു അച്ഛന്റെ ഇൗ മോഹം ഇന്നും ലോകത്തിന് കൗതുകമാവുകയാണ്. നൂറുവർഷങ്ങൾക്കിപ്പുറവും ഒരു കേടുപാടും കൂടാതെ സൂക്ഷിച്ചിരിക്കുന്ന ഇൗ കുഞ്ഞിന്റെ മൃതദേഹത്തെ ‘സ്ലീപ്പിംഗ് ബ്യൂട്ടി’ എന്നാണ് വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരവും സുരക്ഷിതവുമായ മമ്മിയാണ് ഇത്. സിസിലിയിലെ കപ്പൂച്ചിൻ കാറ്റാകോംബ്സ് ഒഫ് പലേർമോയിലാണ് റൊസാലിയ ലൊംബാർഡോ എന്ന കുട്ടിയുടെ മമ്മി സൂക്ഷിച്ചിരിക്കുന്നത്.

1918 ഡിസംബർ 13നാണ് ഇറ്റലിയിലെ ഒരു സമ്പന്ന കുടുംബത്തിൽ റൊസാലിയ ജനിച്ചത്. എന്നാൽ രണ്ടുവയസ് തികയുന്നതിന് മുൻപ്  രോഗം ബാധിച്ച് കുട്ടി മരിച്ചു. മകളുടെ മുഖം എന്നും കണ്ടിരിക്കാൻ റൊസാലിയയുടെ പിതാവ്  മാരിയോ ലൊംബാർഡോ മൃതദേഹം എംബാം ചെയ്ത് വയ്ക്കാൻ തീരുമാനിച്ചു. പ്രത്യേക രാസക്കൂട്ടുകൾ ഉപയോഗിച്ച്  ആൽഫ്രെഡോ സലാഫിയ എന്ന വ്യക്തിയാണ് അന്ന് മൃതദേഹം എംബാം ചെയ്തത്. മരിച്ചിട്ട് നൂറ് വർഷം കഴിഞ്ഞിട്ടും ഇന്നും മൃതദേഹത്ത് കേടുപാടുകളില്ല എന്നതും ശ്രദ്ധേയം.

ഇടയ്ക്ക് റൊസാലിയയുടെ മൃതദേഹം കണ്ണുതുറന്നു എന്ന തരത്തിൽ ഒരു  വിഡിയോ പ്രചരിച്ചിരുന്നു. എന്നാൽ പ്രകാശം റൊസാലിയയുടെ കണ്ണുകളിൽ പതിയ്‌ക്കുമ്പോൾ  ഉണ്ടാകുന്ന തോന്നലാണിതെന്ന് അധികൃതർ അന്ന് വിശദീകരിച്ചിരുന്നു. കൗതുകവും അദ്ഭുതവും നൽകുന്ന സ്നേഹമാണ് സന്ദർശകർക്ക് ഇൗ മമ്മി. വിഡിയോ കാണാം. 

MORE IN WORLD
SHOW MORE
Loading...
Loading...