ആകാശത്ത് ഏറ്റുമുട്ടി കാറ്റ്; വായുതരംഗങ്ങൾ തിരപോലെ;' അപൂർവ വിഡിയോ

rarely-seen-gravity-waves-in-earth-s-atmosphere1
SHARE

പ്രകൃതിയിലെ പ്രതിഭാസങ്ങൾ പലതും ആശ്ചര്യവും കൗതുകവും നിറഞ്ഞതാണ്. വെള്ളത്തിലും അന്തരീക്ഷത്തിലും‌മെല്ലാം അത്തരത്തിലുള്ള പ്രതിഭാസങ്ങൾ നടക്കാറുണ്ട്. അത്തരത്തില്‍ ആകാശത്തു നടന്ന കാറ്റിന്റെ ഏറ്റുമുട്ടലാണ് ഇപ്പോള്‍ വൈറലാകുന്നത്. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ ആകാശത്താണ് ഈ ഗ്രാവിറ്റി തരംഗങ്ങൾ പ്രത്യക്ഷപ്പെട്ടത്. 

വമ്പൻ ഇടിയും മിന്നലുമായി ഒരു കൊടുങ്കാറ്റ് രൂപപ്പെട്ടിരുന്നു. അതിൽ നിന്നുള്ള തണുത്ത കാറ്റ് ഭൂമിയുടെ ഉപരിതലത്തോടു ചേർന്നുള്ള ചൂടുവായുവുമായി കൂടിക്കലർന്നതാണു പ്രശ്നമായത്. തണുത്ത വായു അടിച്ചു കയറിയതോടെ തരംഗങ്ങളും രൂപപ്പെട്ടു. വായുവിന്റെ ആ ഇടിച്ചു കയറ്റത്തെത്തുടർന്നുണ്ടായ തരംഗങ്ങളുടെ വിഡിയോയാണ് ഉപഗ്രഹങ്ങൾ പകർത്തിയതും. വൈകാതെ തന്നെ അന്തരീക്ഷം സാധാരണ നിലയിലെത്തുകയും ചെയ്തു. ഇതിന്റെ വിഡിയോ ആണ് ഇപ്പോള്‍‌ പ്രചരിക്കുന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...