'എല്ലാ വര്‍ഷവും മകളുടെ കന്യകാത്വം പരിശോധിക്കും'; വെളിപ്പെടുത്തല്‍; വിവാദം

american-rapper
SHARE

അമേരിക്കന്‍ റാപ്പര്‍ ടി ലോക പ്രശസ്തനാണ്. ക്ലിഫോര്‍ഡ് ജോസഫ് ഹാരീസ് ജൂനിയര്‍ എന്നാണ് ഇദ്ദേഹത്തിന്റെ ശരിക്കുമുള്ള പേര്. മകളുടെ കന്യകാത്വം എല്ലാവര്‍ഷവും പരിശോധിക്കുമെന്ന വെളിപ്പെടുത്തലിലൂടെ താരം ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. ലേ‍‍ഡീസ് ലൈക് അസ് എന്ന പോഡ്കാസ്റ്റിനു വേണ്ടിയുള്ള അഭിമുഖത്തിലാണ് ഹാരിസിന്റെ വെളിപ്പെടുത്തല്‍. 

എല്ലാവര്‍ഷവും കന്യകാത്വ പരിശോധനയ്ക്കായി മകളെ ഗൈനക്കോളജീസ്റ്റിന്റെ അടുത്തു കൊണ്ടുപോകാറുണ്ട്. അവളുടെ 18–ാമത്തെ പിറന്നാള്‍ ഇപ്പോള്‍ കഴിഞ്ഞു. ഇതുവരെ അവള്‍ക്ക് കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും എനിക്ക് പറയാനാകുമെന്നാണഅ ഹാരീസ് പറയുന്നത്. 

പോഡ്കാസ്റ്റ് അവതരിപ്പിച്ചുകൊണ്ടിരുന്ന നസാനിന്‍ മന്ദി, നാദിയ മോഹം എന്നിവര്‍ ഹാരീസ് തമാശ പറയുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഡോക്ടറുടെ പരിശോധനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളിലേക്ക് ഹാരീസ് കടന്നതോടെ സംഗതി സത്യമാണെന്ന് ഇവര്‍ക്ക് മനസ്സിലായി.

16–ാമത്തെ ജന്മദിനത്തിനാണ് ആദ്യമായി പരിശോധിച്ചത്. ഇപ്പോൾ ജന്മദിന പാർട്ടി കഴിഞ്ഞാല്‍ കതകിൽ ‘ഗൈനോ. നാളെ 9.30’ എന്ന കുറിപ്പ് ഒട്ടിച്ചു വയ്ക്കും. പിറ്റേന്ന് ഒരുമിച്ച് ഡോക്ടറെ കാണാൻ പോകും’’– ഹാരിസ് പറഞ്ഞു.</p>

കന്യാചർമം പൊട്ടിപ്പോകാൻ വേറെ പല സാഹചര്യങ്ങളും കാരണമാകും എന്ന് ഡോക്ടർ പറയും. എന്നാല്‍ അതിനുള്ള സാധ്യതകളില്ലെന്നും പരിശോധക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യാറെന്നും ഹാരിസ് വ്യക്തമക്കി. മക്കൾ സ്വയം നശിച്ചുപോകാൻ മാതാപിതാക്കൾ ആരും സമ്മതിക്കില്ല എന്നാണ് ഈ വാദം മുന്നോട്ടുവെച്ചു കൊണ്ട് അദ്ദേഹം പറയുന്നത്.

എന്നാല്‍ ഹാരിസിനെതിരെ വിമർശനം ഉയരുന്നുണ്ട്. വളരെ മോശം പ്രവൃത്തിയാണ് ഇയാൾ ചെയ്യുന്നതെന്നാണ് വിമർശകരുടെ വാദം. മകളുടെ വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നും വിമർശകർ ചൂണ്ടികാട്ടുന്നു.

ടി.ഐ എന്ന പേരിലാണ് ഹാരിസ് സംഗീത ലോകത്ത് പ്രശസ്തനായത്. 39കാരനായ ഹാരിസിന് 6 മക്കളാണുള്ളത്. 18കാരിയായ ഡെയ്ജ കോളജിൽ ഒന്നാംവർഷ വിദ്യാർഥിനിയാണ്.

MORE IN WORLD
SHOW MORE
Loading...
Loading...