വണ്ട് കടിച്ചതിൽ അരിശം; കൂടെയുള്ള പാമ്പിനെ അകത്താക്കി മറ്റൊരു പാമ്പ്; വൈറൽ വിഡിയോ

snake-video
SHARE

ഒരു പാമ്പ് മറ്റൊരു പാമ്പിനെ അകത്താക്കുന്ന വിഡിയോ വൈറൽ. വണ്ട് ആക്രമിച്ചപ്പോൾ അരിശം കയറിയാണ് പാമ്പ് മറ്റെ പാമ്പിനെ തിന്നത്. ഫ്ലോറിഡയിലാണ് സംഭവം നടന്നത്. ഇവാങ്കലിന കമ്മിങ്സ് എന്ന സ്ത്രീയാണ് ദൃശ്യങ്ങൾ പകർത്തി ട്വിറ്ററിൽ പങ്കുവച്ചത്. 

ഈസ്റ്റേർൺ കോറൽ ഇനത്തില്‍പ്പെട്ട പാമ്പാണ് ഡെഡ് റാറ്റ് ഇനത്തിൽപ്പെട്ട പാമ്പിനെ അകത്താക്കിയിരിക്കുന്നത്. ചെടികൾക്കിടയിൽ തുങ്ങി കിടക്കുകയായിരുന്നു രണ്ടു പാമ്പുകളും. അതിനിടയിലാണ് വണ്ട് ഈസ്റ്റേർൺ കോറൽ ഇനത്തിൽപ്പെട്ട പാമ്പിനെ കടിച്ചത്. അതിൽ അസ്വസ്ഥനായി കൂടെയുണ്ടായിരുന്ന പാമ്പിനെ വായ്ക്കകത്ത് ആക്കുകയായിരുന്നു.

വിഡിയോ കാണാം:

MORE IN WORLD
SHOW MORE
Loading...
Loading...