തൊട്ടിലിൽ മകന്റെ അടുത്ത് പ്രേതം!; ഞെട്ടി അമ്മ; വൈറൽ ചിത്രം; വെളിപ്പെടുത്തൽ

baby-crib
SHARE

താൻ ഉറങ്ങുന്നതിന് മുൻപ് മകൻ ഉറങ്ങിയോ എന്ന് നോക്കാൻ പോയ അമ്മ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം. പതിനെട്ട് മാസം മാത്രം പ്രായമുള്ള തന്റെ മകനോട് ചേർന്ന് മറ്റൊരു കുഞ്ഞിന്റെ പ്രേത സമാനമായ രൂപം.

അമേരിക്കയിലെ ഇല്ലിനോയിസ് സ്വദേശിയായ അമ്മ ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചു. മരിറ്റ്സ സിബുൽസ് എന്ന 32-കാരി തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നതിങ്ങനെ: കഴിഞ്ഞ രാത്രി, എന്റെ മകനൊപ്പം ഒരു പ്രേത സമാനമായ ഒരു കുഞ്ഞിനെ കണ്ട ഞാന്‍ ഞെട്ടി. എന്റെ ഉറക്കം നഷ്ടപ്പെട്ടു. മകന്‍ ഉറങ്ങിക്കിടക്കുമ്പോള്‍, ഒരു ഫഌഷ് ലൈറ്റിന്റെ സഹായത്തോടെ പതുങ്ങി ചെന്നു നോക്കാന്‍ പോലും ശ്രമിച്ചു.

'ഇത് ഒരു തോന്നല്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. തുടക്കത്തില്‍ ഇത്  അവഗണിച്ചു.എന്നാല്‍ ആ ചിത്രം തന്റെ മനസ്സിനെ വിടാതെ പിടികൂടി. എങ്കിലും ഇതിന്റെ പിന്നില്‍ ഒരു യുക്തി ഉണ്ടെന്ന് മനസ്സിനെ പഠി്പ്പിക്കാനാണ് പിന്നീട് ശ്രമിച്ചത്'.

വെളളിയാഴ്ചയാണ് മരിറ്റ്‌സ ഫെയ്‌സ്ബുക്കില്‍ ചിത്രം പങ്കുവെച്ചത്. ദിവസങ്ങള്‍ക്കകം 2.9 ലക്ഷം ഷെയറാണ് ചിത്രത്തിന് ലഭിച്ചത്. അഞ്ചുലക്ഷം പേര്‍ ചിത്രത്തില്‍ പ്രതികരിച്ചു.

അടുത്ത ദിവസം ഇതിന്റെ ദൂരൂഹത മാറിയതായും മരിറ്റ്‌സ ഫെയ്‌സ്ബുക്കിലൂടെ തന്നെ വെളിപ്പെടുത്തി. കിടക്കയിലെ ഒരു ഡിസൈനാണ് പ്രേതസമാനമായ രൂപത്തെ സങ്കല്‍പ്പിക്കാന്‍ ഇടയാക്കിയതെന്ന് മരിറ്റ്‌സ പറയുന്നു.  

MORE IN WORLD
SHOW MORE
Loading...
Loading...