ജോമോൻ ഇൻ ലണ്ടൻ; സായിപ്പിനായി മീൻ പൊളളിച്ച് മലയാളി ഷെഫ്

jomon-web
SHARE

ബ്രിട്ടീഷുകാരെ കപ്പയും മീനും മീന്പൊള്ളിച്ചതുമൊക്കെ കഴിപ്പിച്ച്  ലണ്ടനില്‍ ഒരു മലയാളി ഷെഫ്. മാവേലിക്കര ജോമോന്‍ കുര്യാക്കോസാണ് തനത് മലയാളി ഭക്ഷണം കേരളത്തിന്റെ രുചി ചോരാതെ  വിദേശികള്ക്ക് വിളമ്പുന്നത്. ലണ്ടനിലെ ലളിത് ഹോട്ടലിലെ ഷെഫായ ജോമോന്‍ ബിബിസി സെലിബ്രിറ്റി ഷെഫ് പരിപാടിയില് പങ്കെടുത്ത് താരമായ വ്യക്തിയുമാണ്. ജോമോന്റെ ലണ്ടന്‍ കേരള വിഭവങ്ങള്‍ കാണാം.

നാവിൽ വെള്ളമൂറിച്ച് വേവിച്ചുടച്ച നാടൻ കപ്പയിലേക്ക് മീൻകറി ഒഴുകിയിറങ്ങുകയാണ്. ലണ്ടനിലെ പഞ്ചനക്ഷത്ര ഹോട്ടലായ 'ദ ലളിതി 'ന്റെ അടുക്കളയിലാണ്  മലയാളത്തിന്റെ കപ്പയും മീന്കറിയും വേവുന്നത്. മാവേലിക്കര സ്വദേശിയായ ജോമോൻ കുര്യാക്കോസ് എന്ന ഹെഡ് ഷെഫ് ഇവിടെ വിദേശികളെ കേരളത്തിന്റെ രുചിസാമ്രാജ്യത്തിലേക്ക് കൊണ്ടുപോകുകയാണ് . ഹോട്ടലിന്റെ മെനുവില് കസാവാ മാഷ് പാൻ സീഡ് റെഡ് മല്ലറ്റ് സെർവ്ഡ് വിത്ത് ആലപ്പി ഫിഷ്കറി സോസ് ആൻഡ് ക്രഷ്ഡ് കറി ലീവ്സ് എന്ന പേരിലാണ്കപ്പയും മീൻ കറിയും വിദേശി ചമഞ്ഞ് ഇരിക്കുക. ഇത് മാത്രമല്ല വാഴയിലയില് മീൻ പൊള്ളിച്ചതും ഇവിടെ വിദേശികളുടെ ഇഷ്ട ഭക്ഷണമായി ടേബിളിലെത്തുന്നു. പക്ഷേ മസാലക്കൂട്ടിലൊക്കെ ചെറിയ വ്യത്യാസങ്ങളുണ്ട് .

‍‍തേങ്ങയുടെ വ്യത്യസ്ത രുചികളില് ഒരുങ്ങുന്ന ഡെസേർട്ട് തീന്മേശയിലെത്തുമ്പോഴുമുണ്ട്  കേരളാ ടച്ച് . പക്ഷേ, ഭക്ഷണത്തിന് ചുറ്റും ഈ അത്തപ്പൂക്കളമിടാതെ നേരിട്ട് കൊടുത്താല്‍ പോരേ എന്ന സംശയം പ്രകടപ്പിക്കുന്നവരുമുണ്ട്. ‍ബിബിസിയുടെ പ്രശസ്തമായ സെലിബ്രിറ്റി ഷെഫ് പരിപാടിയില് കഴിഞ്ഞവര്ഷം ജോമോന് പങ്കെടുത്തിട്ടുണ്ട്. നാവില്‍ വെള്ളമൂറുന്ന ക്യാൻവാസുകളാവുകയാണ് ജോമോന്റെ വിരൽത്തുമ്പ് തൊടുന്ന ഭക്ഷണപാത്രങ്ങള്‍ .

MORE IN WORLD
SHOW MORE
Loading...
Loading...