ഭാര്യയെ ചുമലിലേറ്റി ഓട്ടമത്സരം, ഭാര്യയുടെ ഭാരത്തിന്റെ അഞ്ചിരട്ടി സമ്മാനതുക; ആവേശക്കാഴ്ച

champions
SHARE

രസകരമായ ഒരു മൽസരത്തിന്റെ ആവേശത്തിലാണ് വടക്കേ അമേരിക്കക്കാർ. മൽസരത്തിന്റെ പേര് വൈഫ് ക്യാരീയിങ് ചാമ്പ്യൻഷിപ്പ് എന്നാണ്. 

North Americaയിൽ നടക്കുന്ന ഈ മനോഹരമായ മൽസരത്തെപ്പറ്റി അറിഞ്ഞിട്ടിനി നമ്മുടെ നാട്ടിലും ഇതുപോലെ മൽസരമാകാമല്ലോ എന്നാർക്കെങ്കിലും തോന്നിയാൽ അതിന് ഞാനോ ഈ റിപ്പോർട്ടോ ഉത്തരവാദിയല്ല എന്ന മുൻകൂർ ജാമ്യത്തോടെ മൽസരത്തേക്കുറിച്ച് പറയാം. ഭാര്യയും ഭർത്താവും ഒന്നിച്ച് പങ്കെടുക്കുന്ന മൽസരമാണിത്. ഒാട്ടമൽസരമാണ് പക്ഷെ വെറുതെ ഒാടിയാൽപോര. ഭാര്യയെ ചുമലിലെടുത്ത് വേണം ഒാടാൻ. 3 വ്യത്യസ്ത കടമ്പകൾ കടക്കണം. ആദ്യം മണ്ണും വെള്ളവും നിറച്ച് ചെളിയായിക്കിടക്കുന്ന ഒരു കുഴിയാണ് കടക്കേണ്ടത്. 

വീണിട്ടും വിട്ടില്ല പലരും. എഴുന്നേറ്റ് ആവുന്നത്ര വേഗത്തിൽ വാമഭാഗത്തേ തോളിലേറ്റി ഒാടി. അടുത്തത് തടികൊണ്ടുള്ള കടമ്പ കടക്കലാണ്. ഇതൊക്കെ നിസാരം എന്ന മട്ടിൽ ചിലർ കടന്നെങ്കിലും ചിലർ വീണ് സുല്ലിട്ടു. മൂന്നാമത്തേതും അവസാനത്തേതുമായ ലാപ്പിൽ ഒരു മൺകൂനയാണ് കടക്കേണ്ടത്. ആവേശത്തോടേ ഭാര്യയെ തലകീഴാക്കി തോളിലേറ്റി 3 കടമ്പകളും നിഷ്പ്രയാസം കടന്ന Delaware പ്രവിശ്യയിൽ നിന്നുള്ള ജെറോമും ഒലീവിയയും ഒന്നാംസ്ഥാനക്കാരായി. ആദ്യമാ.ാണ് ഇവർ Championshipൽ പങ്കെടുക്കുന്നത്. നിസാരക്കാരനല്ല ജെറോം. 55.95 സെക്കന്റെിവാണ് ലക്ഷ്യം കണ്ടത്.

ഇനി സമ്മാനത്തെക്കുറിച്ച്.സമ്മാനത്തിൽ ഭാര്യയാണ് താരം. ഭാര്യയുടെ ഭാരമെത്രയാണോ അതിന്റെ 5 ഇരട്ടിയാണ്  സമ്മാനത്തുക. കഴിഞ്ഞില്ല ഭാരത്തിനനുസരിച്ച് അത്രയും അളവിൽ ബിയറുമുണ്ട്. Jerom നും oliviaക്കും കൂടി കിട്ടിയതെത്രയെന്നോ?  555 us Dollarഉം 6 case beerഉം. അതുകൊണ്ടാണ് പറയുന്നത് വെറുതെയല്ല ഭാര്യ

MORE IN WORLD
SHOW MORE
Loading...
Loading...