12 വർഷത്തെ ദാമ്പത്യം തകർന്നു; ഭാര്യയുടെ പ്രണയമറിഞ്ഞത് വൈകി; കോടതിയിൽ ജയം

us-man-04
SHARE

പന്ത്രണ്ട് വർഷത്തെ ദാമ്പത്യബന്ധം തകർന്നപ്പോൾ കെവിൻ ഹൊവാർഡ് കടുത്ത വിഷാദത്തിലായിരുന്നു. എന്നാൽ അത്ര നാളും ഭാര്യ തന്നെ ചതിക്കുകയായിരുന്നു എന്ന് വൈകി തിരിച്ചറിഞ്ഞപ്പോൾ മുതൽ നിരാശയല്ല വഴിയെന്ന് കെവിൻ തിരിച്ചറിഞ്ഞു. വാഷിങ്ടൺ സ്വദേശി കെവിൻ ആണ് നിയമനടപടിയിലൂടെ വിജയം കണ്ടത്. 

ദാമ്പത്യ തകർച്ചക്കും വിവാഹമോചനത്തിനും കാരണക്കാരനായ ഭാര്യയുടെ കാമുകനും സഹപ്രവർത്തകനുമെതിരെ കെവിൻ പരാതി നൽകുകയായിരുന്നു. വിചാരണക്കൊടുവിൽ നോർത്ത് കാരലൈൻ കോടതി കെവിന് 7,50,000 ഡോളർ നഷ്ടപരിഹാരം അനുവദിച്ചു. 

തന്റെ ജോലിത്തിരക്ക് സഹിക്കാൻ പറ്റാത്തതാണ് വിവാഹമോചനത്തിനുള്ള കാരണമായി ഭാര്യ കെവിനോട് പറഞ്ഞത്. 'ജോലിത്തിരക്ക് കാരണം വീട്ടിലെത്തുന്നില്ലെന്നും ജോലിയാണ് പ്രധാനമെന്നുമുള്ള കാരണമാണ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ അവൾ എന്നോട് പറഞ്ഞത്. ഞാനത് വിശ്വസിച്ചു''- കെവിൻ പറഞ്ഞു. 

എന്നാൽ പിന്നീടാണ് സഹപ്രവർത്തകനുമായി ഭാര്യ പ്രണയത്തിലായിരുന്നുവെന്ന് കെവിൻ മനസ്സിലാക്കുന്നത്. ഇതിന് പിന്നാലെയാണ് കെവിൻ കോടതിയെ സമീപിക്കുന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...