ബ്യൂട്ടീഷ്യൻ ജോലി വിട്ട് പുതിയത്; നഗ്നയായി വീട്ടുജോലി; ഒപ്പം വിചിത്രപരസ്യവും

scotland-web
SHARE

ശമ്പളം കൂടിയ ജോലിയാണെങ്കിലും അഭിരുചിക്ക് അനുസരിച്ചല്ലെങ്കിൽ ബുദ്ധിമുട്ടാണ് മുന്നോട്ട് പോകാൻ. ഇവിടെ ഇഷ്ടമുള്ള ജോലി ചെയ്യാനായി ബ്യൂട്ടീഷ്യൻ ജോലി കളഞ്ഞ 25കാരിയുടെ വ്യത്യസ്ത അഭിരുചിയാണ് വാർത്തയാകുന്നത്. വീട്ട് ജോലിയാണ് ഇവർ തിരഞ്ഞെടുത്തത്. അതും പൂർണ നഗ്നയായി മാത്രമേ ജോലി ചെയ്യൂ.

വെറുമൊരു ജോലിക്കാരിയിൽ നിന്ന് മോശമല്ലാത്ത ഒരു സംരംഭകയായി മാറിയിരിക്കുകയാണ് സ്കോട്‌ലാന്റ് സ്വദേശിയായ വിക്ടോറിയ. ‘ഗ്ലിമ്മർ’ എന്ന് പേരിട്ട് തുടങ്ങിയ സ്ഥാപനത്തിൽ വിക്ടോറിയക്കൊപ്പം 15 പേരുണ്ട് നഗ്നരായി ജോലി ചെയ്യാൻ. നഗ്നരായി ജോലി ചെയ്യാൻ താൽപര്യമുള്ള സ്ത്രീകളെ ആവശ്യപ്പെട്ട് കൊണ്ടുളള ഒരു പരസ്യം കണ്ടാണ് ഈ ജോലിയിലേക്ക് തിരിയാൻ വിക്ടോറിയക്ക് പ്രചോദനമായത്.

ഈ ജോലിയിൽ താൻ ഏറെ സന്തോഷവതിയാണെന്ന് പറയുന്നു വിക്ടോറിയ. രസവും കുസ‍ൃതിയും പഞ്ചാരയും നിറഞ്ഞ ജോലിക്കിടെ തനിക്ക് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ആസ്വദിച്ചാണ് താനീ ജോലി ചെയ്യുന്നതെന്നും പറയുന്നു വിക്ടോറിയ.

ജോലിക്കാരെ ആവശ്യപ്പെട്ട് താൻ നല്‍കിയ പത്രപ്പരസ്യം കണ്ട് നൂറിലേറെ അപേക്ഷകൾ കിട്ടി. 55 മുതൽ 75 പൗണ്ട് വരെ ലഭിക്കും ഒരു വീട് വൃത്തിയാക്കിയാൽ. പൂർണ നഗ്നരായി വൃത്തിയാക്കുന്നതിനാണ് ഇത്രയും തുക ഈടാക്കുന്നത്. എത്ര ബുദ്ധിമുട്ടേറിയ ജോലിയാണെങ്കിലും ഇഷ്ടത്തോടും വ്യത്യസ്തതയോടും ചെയ്യണം എന്നതാണ് വിക്ടോറിയയുടെ നിലപാട്.

MORE IN WORLD
SHOW MORE
Loading...
Loading...