ഡോക്ടറുടെ വീട്ടിൽ 2,200 ഭ്രൂണങ്ങളുടെ അവശിഷ്ടങ്ങൾ; അറിഞ്ഞത് മരണശേഷം: ദുരൂഹം

klopfer
SHARE

രണ്ടാഴ്ചമുമ്പ് മരിച്ച ഡോക്ടറുടെ വീട്ടിൽ നിന്നു കണ്ടെത്തിയത് 2,200 ഭ്രൂണാവശിഷ്ടങ്ങൾ. സെപ്റ്റംബർ മൂന്നിനാണു ക്ലോഫർ മരിച്ചത്. ക്ലോഫറുടെ വീട്ടുപരിസരത്തു നടത്തിയ പരിശോധനയിലാണു ശാസ്ത്രീയമായി സൂക്ഷിച്ച ഭ്രൂണാവശിഷ്ടം കണ്ടെത്തിയത്.  ഭ്രൂണഹത്യ നടത്തുന്നതിൽ പേരെടുത്ത ഡോക്ടർ ഉൾറിച്ച് ക്ലോഫറുടെ വീട്ടിൽനിന്നാണ് ഇത്രയധികം ഭ്രൂണാവശിഷ്ടം കണ്ടെത്തിയത്. 

ഇന്ത്യാനയിലെ സൗത്ത് ബെൻഡിൽ ഇയാൾക്കു ക്ലിനിക്ക് ഉണ്ടായിരുന്നു. 2016ൽ ലൈസൻസ് റദ്ദാക്കിയതിനെത്തുടർന്ന് അടച്ചുപൂട്ടി. നിരുത്തരവാദപരമായി ചികിൽസ നടത്തിയതിനും രേഖകളിൽ കൃത്രിമം കാണിച്ചതിനുമാണു ലൈസൻസ് റദ്ദാക്കിയത്. 13 വയസ്സുകാരിക്ക് അബോർഷൻ ചെയ്തതും ക്ലിനിക് പൂട്ടാൻ കാരണമായി. 

ക്ലോഫറിന്റെ ബന്ധുക്കളാണ് അധികൃതരെ സംഭവം അറിയിച്ചത്. ക്ലോഫർ വീട്ടിൽ വൈദ്യപരിശോധന നടത്തിയിരുന്നതിനോ ചികിൽസ നൽകിയിരുന്നതിനോ തെളിവൊന്നും കണ്ടെത്താനായില്ല. അന്വേഷണവുമായി ക്ലോഫറുടെ കുടുംബം സഹകരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഷിക്കാഗോയിൽ നിന്നു 72 കിലോമീറ്റർ ദൂരെയാണു വിൽ കൗണ്ടി. ക്ലോഫറുടെ വസ്തുവകകൾ അധികൃതർ കണ്ടുകെട്ടി.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...