സ്കാനിങ്ങിൽ കുഞ്ഞിനു പിശാചിന്റെ രൂപം; ഞെട്ടി ഗർഭിണി; സംഭവിച്ചത് ഇങ്ങനെ

lady2
SHARE

പ്രസവത്തിന് മുന്നോടിയായുള്ള ഗർഭകാല സ്കാനിങ്ങിന് എത്തിയതാണ് അയന്ന കാരിംഗ്ടൺ എന്ന 17കാരി. എന്നാൽ സ്കാനിങ്ങിനിടെ കുഞ്ഞിന്റെ മുഖം കണ്ടതും അയന്ന ഒന്നു ഞെട്ടി. വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖം പിശാചിന്റെത് പോലെയിരിക്കുന്നുവെന്ന് അയന്നയ്ക്ക് തോന്നി. ഒരു നിമിഷം അയന്ന ഞെട്ടിത്തരിച്ചു പോയി.

ഇത് കണ്ടപ്പോൾ തന്നെ കുഞ്ഞിന് മറ്റ് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അയന്ന ഡോക്ടറിനോട് ചോദിച്ചു. നിങ്ങൾ ഇതിന് ടെൻഷനടിക്കേണ്ട ആവശ്യമില്ല, നിങ്ങൾക്ക് തോന്നുന്നതാണ്. വളരെ ആരോ​ഗ്യമുള്ള ഒരു കുഞ്ഞിനെയാണ് നിങ്ങൾക്ക് കിട്ടാൻ പോകുന്നതെന്ന് ഡോക്ടർ അയന്നയോട് പറഞ്ഞു. കുഞ്ഞിന്റെ മുഖം ഒരിക്കൽ കൂടി കാണണമെന്ന് അയന്ന ഡോക്ടറിനോട് പറഞ്ഞു.

ഉടൻ തന്നെ ഡോക്ടർ വയറ്റിന് മുകളിൽ ഡോപ്ലർ വയ്ക്കുകയും ആ നിമിഷം കുഞ്ഞ് ചിരിക്കുന്ന മുഖം കാണാനായെന്ന് അയന്ന പറയുന്നു. സ്കാൻ കോപ്പിയുടെ ഫോട്ടോകൾ അയന്ന ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയായിരുന്നു. യുഎസിലാണ് സംഭവം. കുഞ്ഞ് വയറ്റിൽ കിടന്ന് കാണിക്കുന്ന വികൃതികൾ സന്തോഷത്തോടെ ആസ്വാദിക്കുകയാണെന്ന് അയന്ന പറഞ്ഞു. 

MORE IN WORLD
SHOW MORE
Loading...
Loading...