മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയറിന്റെ വിഖ്യാത പ്രഭാഷണത്തിന് 56 ആണ്ട്

king
SHARE

കറുത്ത വംശജരുടെ തുല്യതയ്ക്കും സാമൂഹ്യനീതിയ്ക്കുമായി പോരാടിയ മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയറിന്റെ വിശ്വവിഖ്യാതമായ പ്രഭാഷണത്തിന് 56 ആണ്ട്. I Heve a Dream എന്ന പ്രസംഗം ഒരു ജനതയുടെ മാത്രമല്ല ലോകത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി. 

കറുത്ത വംശജര്‍ക്ക് അടിമത്തത്തില്‍ നിന്ന് മോചനം നേടിക്കൊടുത്ത വിമോചനവിളംബരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് അബ്രഹാം ലിങ്കണ്‍ ഒപ്പ് വെച്ചത് 1863 ജനുവരി 1 നാണ്. അവിടെ നിന്ന് 100 വര്‍ഷം പിന്നിട്ട ശേഷവും ആ ജനത അടിമത്തത്തില്‍ നിന്ന് മോചിതരായില്ല. അമേരിക്കയില്‍ വോട്ടവകാശത്തിനും വിഭാഗീയതയ്ക്കെതിരെയും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിനുള്ള വിലക്ക് മാറ്റുന്നതിനും വംശീയമായ ഒറ്റപ്പെടുത്തലിനെതിരെയും തൊഴിലിനായും സര്‍വോപരി സ്വാതന്ത്ര്യത്തിനും വെണ്ടി പലതരം സമരങ്ങള്‍ നടക്കുന്ന കാലമായിരുന്നു 60പതുകളും 70 പതുകളും. 1963 ആഗസ്റ്റ് 28 ന് നടന്ന Washington മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയർ നടത്തിയതാണ് I have a dream എന്ന വിഖ്യാതമായ പ്രസംഗം. സമത്വവും സാഹോദര്യവും ആഗ്രഹിച്ച ഒരു വിപ്ളവ നേതാവും സ്വന്തം മക്കള്‍ സ്വാതന്ത്ര്യത്തിന്റെ പ്രസന്നതയില്‍ വളരണമെന്ന് ആശിച്ച ഒരച്ചനും ഒന്നിച്ച് ചേര്‍ന്നിരുന്നു ആപ്രസംഗത്തില്‍. 

ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ ഉണര്‍ത്തുപാട്ടായിരുന്നു ആ പ്രസംഗം. അതുകൊണ്ട് തന്നെയാവാം 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീതിക്കായ് പോരാടിയ ആ ധീര നേതാവിനെ ഒരു വംശവെറിയന്‍ വെടിയുണ്ട കൊണ്ട് ഇല്ലാതാക്കിയത്. White Collar സമ്പ്രദായത്തിലേക്ക് തിരിഞ്ഞ് നടന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ അമേരിക്കന്‍ നയങ്ങളെ ശക്തമായി തന്നെ ചെറുത്തുതോല്‍പിക്കാന്‍ ശ്രമിക്കുന്നുണ്ട്  മാര്‍ട്ടിന്‍ ലൂതര്‍ കിങ്  ബാക്കിയാക്കിയ i Have A Dream എന്ന പ്രസംഗം

MORE IN WORLD
SHOW MORE
Loading...
Loading...