പെട്രോൾ പമ്പിൽ കാറിന് തീപിടിച്ചു; പുറത്തുചാടി ഡ്രൈവർ; വിഡിയോ

fire-accident-viral
SHARE

പെട്രോൾ പമ്പിനുള്ളിൽ വച്ച് കാറിന് തീ പിടിക്കുക. തീ ആളിപ്പടരുന്ന കാറിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുന്ന ഡ്രൈവർ.  നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചൈനയിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

പെട്രോൾ പമ്പിലെത്തി കാറില്‍ ഇന്ധനം നിറച്ചശേഷം കാർ സ്റ്റാർട്ട് ചെയ്തപ്പോഴാണ് തീ പടിച്ചത്. നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ വിന്‍ഡോയിലൂടെ ഡ്രൈവര്‍ പുറത്തേക്കുചാടി രക്ഷപ്പെട്ടു. പെട്രോള്‍ പമ്പിലെ ജീവനക്കാരുടെ കൃത്യമായ ഇടപെടലിലൂടെ തീ പെട്രോൾ പമ്പിലേക്ക് പടരുന്നത് തടയാനായി. ഇതിലൂടെ വലിയ ദുരന്തമാണ് ഒഴിവായത്. 

MORE IN WORLD
SHOW MORE
Loading...
Loading...