കണ്ണിലും ശരീരത്തും നിറയെ മുഴകൾ; ഭക്ഷണം പോലും കഴിക്കാനാവാതെ മാൻപേട; കണ്ണീർ

deer-life-social-media
SHARE

സമൂഹമാധ്യമങ്ങളിൽ കണ്ണീരാവുകയാണ് ഇൗ മാനിന്റെ ചിത്രം. ശരീരത്തും മുഖത്തുമെല്ലാം മുഴകള്‍ നിറഞ്ഞ് തീറ്റ പോലുമെടുക്കാതെ അലയുന്ന മാനിന്റെ ചിത്രം പുറത്തുവന്നതോടെയാണ് ഇൗ വേദന ലോകത്തിന്റെ കണ്ണിലുടക്കുന്നത്. അമേരിക്കയിലെ മിനസോട്ടയില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ഫോട്ടോഗ്രാഫറും മിനസോട്ടയില്‍ നഴ്സ് കൂടിയുമായ ജൂലി കാരോവാണ് മാനിന്‍റെ ചിത്രം പകർത്തി പങ്കുവച്ചത്. 

മുഴകള്‍ വന്ന് കണ്ണുകളും മുഖവും മൂടിയ നിലയിലായാണ് മാനിനെ കണ്ടത്. ശരീരത്തിന്‍റെ പല ഭാഗങ്ങളിലും ഇത്തരം മുഴകളുണ്ട്. മനുഷ്യരില്‍ കാണുന്ന എച്ച് പി വി രോഗത്തിന് സമാനമാണ് ഈ അവസ്ഥയെന്നാണ് ജൂലി വ്യക്തമാക്കുന്നത്. കഴുത്തിലും നെഞ്ചിലും കാലുകളിലും പൊട്ടുമെന്ന് തോന്നുന്ന നിലയിലുള്ള നിരവധി മുഴകള്‍ ചിത്രങ്ങളില്‍ കാണാം. ഈ രോഗത്തിന് ചികിത്സയുണ്ടോയെന്നും മാനിനെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്ന അന്വേഷണത്തോടെയാണ് ജൂലി ചിത്രം പങ്കുവച്ചത്. തൊലിപ്പുറത്ത് കാണുന്ന കാന്‍സറിന്‍റെ വകഭേദമായ ഫൈബ്രോമാറ്റോസിസിന് എന്ന അവസ്ഥയാണ് മാനിന്റെ ദുരിതത്തിന് കാരണമെന്ന് വിദഗ്ധർ പറയുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...