ഇന്ത്യയെ അനുകൂലിച്ച് പാകിസ്ഥാനിൽ ബാനറുകൾ; നീക്കം ചെയ്ത് പൊലീസ്, അറസ്റ്റ്

posters-pak
SHARE

ഇസ്ലമാബാദിന്റെ വിവിധഭാഗങ്ങളിൽ ഇന്ത്യാ അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഉന്നത സുരക്ഷാ മേഖലയിലും 'അഖണ്ഡ ഇന്ത്യ' എന്നെഴുതിയ പോസ്റ്ററുകൾ പതിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായതായി പാകിസ്ഥാൻ പൊലീസ് വ്യക്തമാക്കി. അവിഭക്ത ഇന്ത്യയുടെ ഭൂപടവും ബാനറിൽ ചേർത്തിരുന്നു. 

ശിവ സേന നേതാവ് സഞ്ജയ് ദത്തിന്റെ പ്രസ്താവന അറസ്റ്റിലായ ആളിൽ നിന്ന് കണ്ടെടുത്തു. 'ഇന്ന് ഞങ്ങൾ ജമ്മുവും കശ്മീരും പിടിച്ചെടുത്തു. നാളെ ബലൂചിസ്ഥാനും പാക് അധീന കശ്മീരും പിടിച്ചെടുക്കും. അവിഭക്ത ഇന്ത്യ പ്രധാനമന്ത്രി മോദി യാഥാർഥ്യമാക്കുമെന്നും' ശിവസേന നേതാവിന്റെ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

പ്രസ്ക്ലബ് , സെക്ടർ എഫ്-6, അബ്പര ചൗക്ക് എന്നിവിടങ്ങളിലാണ് ആദ്യം ബാനർ പ്രത്യക്ഷപ്പെട്ടത്. വഴിയാത്രക്കാർ പൊലീസിൽ അറിയിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇന്ത്യാ അനുകൂല ബാനറുകൾ കണ്ടെത്തിയ വിഷയത്തിൽ അന്വേഷണം നടത്താൻ ഇസ്ലമാബാദ് മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...