ഇന്ത്യക്കാർ സുരക്ഷിതർ; മോചനം വേഗത്തിലാക്കുമെന്ന് വിദേശകാര്യമന്ത്രി

s-jayashankar22
SHARE

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരും ആരോഗ്യവാന്‍മാരുമാണെന്ന് ഇറാന്‍ എംബസി അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം. നിയമനടപടികളുടെ ഭാഗമായാണ് കപ്പല്‍ തടഞ്ഞുവച്ചിരിക്കുന്നതെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.

കപ്പലിലുളള 23 പേരില്‍  മൂന്നുമലയാളികളടക്കം 18 പേര്‍ ഇന്ത്യക്കാരാണ്.  ഇവരെ മോചിപ്പിക്കാന്‍ എംബസിതല നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഇറാനിയന്‍ നയതന്ത്ര പ്രതിനിധികളുമായി, വിദേശകാര്യമന്ത്രാലയം നിരന്തരം സമ്പര്‍ക്കത്തിലാണ്. വേഗത്തിൽ ഇവരെ ഇന്ത്യയിലെത്തിക്കാൻ കഴിയുെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയം ചര്‍ച്ചചെയ്യാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ്, അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു. 

MORE IN WORLD
SHOW MORE
Loading...
Loading...