മാന്ത്രികജനനം! ജനിച്ചയുടൻ കുഞ്ഞ് ലക്ഷപ്രഭു; കൗതുകം

baby-lucky
SHARE

പെട്ടെന്ന് ലക്ഷപ്രഭുക്കളും കോടിപതികളുമായവരെ നമുക്കറിയാമായിരിക്കും. ഇത് അത്തരത്തിലൊന്നോ ഒരു ലോട്ടറിക്കഥയോ ഒന്നുമല്ല. ജനിച്ചയുടൻ ലക്ഷപ്രഭു ആയ ഒരു കുഞ്ഞിനെക്കുറിച്ചാണ്. യുസിലെ മിസോറിയിലാണ് സംഭവം. ജെയിം ബ്രൗണ്‍ എന്നാണ് കുഞ്ഞിന്റെ പേര്. 

ഈ മാസം 11 നാണ് കുഞ്ഞ് ജനിച്ചത്. അതായത് 7/11 എന്ന തീയതിയിൽ ജനനസമയവും അതു തന്നെ, 7/11. തീർന്നില്ല, ജനിക്കുമ്പോൾ കുഞ്ഞിന്റെ ഭാരം 7 പൗണ്ടും 11 ഔൺസും. ഇവിടം കൊണ്ടുംതീർന്നില്ല, ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജെയിമിന്റെ അമ്മ റേച്ചലിനും ഈ സംഖ്യയോട് ചെറിയ ബന്ധമുണ്ടായിരുന്നുവെന്നാണ് ഭര്‍ത്താവ് ജോണ്ടസ് ബ്രൗണ്‍ പറയുന്നത്. റേച്ചല്‍ ക്ലോക്കില്‍ നോക്കുമ്പോള്‍ മിക്കവാറും 7-11 കാണുമായിരുന്നുവത്രേ. 

ഈ സംഭവം പുറംലോകമറിഞ്ഞു. മേരിക്കയിലെ പ്രമുഖ വ്യവസായ ശൃംഖലയായ 'സെവന്‍ ഇലവന്‍' ഉടൻ എത്തി. ജെയിമിന്റെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രിച്ചെലവും അവളുടെ ഭാവി ആവശ്യങ്ങൾക്കായി നല്ലൊരു തുകയും സമ്മാനമായി നൽകി. 7,111 ഡോളര്‍, അതായത് 5 ലക്ഷത്തോളമാണ് കുഞ്ഞിന് സമ്മാനമായി ലഭിച്ചത്. 

'ലേഡി ലക്കി‍' എന്നാണ് മാതാപിതാക്കൾ കുഞ്ഞിനു നൽകിയിരിക്കുന്ന ഓമനപ്പേര്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...