മദ്യപിച്ച് ലക്കുകെട്ടുറങ്ങി കാറുടമ; ഡ്രൈവിങ് സീറ്റിൽ ഭീമാകാരൻ പാമ്പ്; ചിത്രങ്ങൾ

snake-driver
SHARE

മദ്യപിച്ച് ബോധം പോയ കാറുടമ പിൻ സീറ്റിൽ കിടക്കുമ്പോൾ കാർ സീറ്റിൽ ഇടം പിടിച്ച് ഒരു പാമ്പ്. 15 അടിയോളം നീളമുള്ള പാമ്പാണ് കാർ സീറ്റിൽ ഇരിപ്പായത്. കൊളറാഡോയിലാണ് സംഭവം. കാറിന്റെ ജനാലയിലൂടെ പുറത്തേക്ക്  ഇഴഞ്ഞ് വരികയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥരാണ് ഇത് ആദ്യം കാണുന്നത്.

മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ കാർ സൈഡിൽ പാർക് ചെയ്ത് പിൻ സീറ്റിൽ ബോധരഹിതനായി കിടക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ അവിടേക്ക് ചെന്നപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഡെൻവർ ഫയർ ഡിപ്പാർട്മെന്റ് ഇതിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു. കാറുടമ വളർത്തുന്ന പാമ്പാണിത്. മദ്യപിച്ച് വാഹനമോടിക്കരുത്, പ്രത്യേകിച്ച് വളർത്തുപാമ്പുകളെയും കൊണ്ട് എന്നാണ് ഉദ്യോഗസ്ഥർ ട്വീറ്റിനൊപ്പം കുറിച്ചിരിക്കുന്നത്. എന്തായാലും സംഭവം വൈറലായിരിക്കുകയാണ്. നിരവധിപ്പേരാണ് ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നത്. 

മദ്യപിച്ച് ലക്കുകെട്ട ഒരാളോടൊപ്പം കാറിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നുള്ള അറിവ് ആ പാമ്പിനുണ്ടെന്നാണ് പലരും കുറിച്ചിരിക്കുന്നത്.  

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...