ജീവനുതുല്യം സ്നേഹിച്ച വളർത്തുനായകൾ അയാളെ കടിച്ചുകീറി; ബാക്കിയായത് എല്ലും മുടിയും

dog-america-11
SHARE

ജീവനുതുല്യം സ്നേഹിച്ച വളർത്തുനായ്ക്കൾ ഉടമയെ കൊലപ്പെടുത്തി. വർഷങ്ങളോളം അയാൾ നോക്കിവളർത്തിയ പതിനെട്ട് നായകൾ ചേർന്നാണ് അമേരിക്കയിൽ ഉടമയെ കടിച്ചുകീറിയത്. 

ടെക്സാസിന് സമീപം വെനസ് എന്ന ഒറ്റപ്പെട്ട സ്ഥലത്ത് താമസിച്ചുവരികയായിരുന്നു ഫ്രെഡി മാക്ക്. വീട്ടില്‍ ഒറ്റക്ക് കഴിയുകയായിരുന്നു ഫ്രെഡിക്ക് വ്യത്യസ്ത ബ്രീഡുകളിൽപ്പെട്ട പതിനെട്ട് നായ്ക്കളായിരുന്നു കൂട്ട്. 

ഏപ്രിലിലാണ് ഫ്രെഡിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. വീട്ടുവളപ്പിൽ നടത്തിയ തിരച്ചലില്‍ നായ്ക്കളുടെ വിസർജ്യത്തിൽ മനുഷ്യന്റെ എല്ലുകൾ കണ്ടെത്തിയതോടെയാണ് പൊലീസിന് സംശയം തോന്നിയത്. തുടർന്ന് ഇവ ഡിൻഎ പരിശോധനക്ക് വിധേയമാക്കി. 

പിന്നീട് നായകളുടെ വിസർജ്യത്തിൽ നിന്ന് മുടിയുടെ അവശിഷ്ടങ്ങളും പറമ്പിൽ നിന്ന് വസ്ത്രങ്ങളും കണ്ടെടുത്തു. ഡിഎൻഎ ഫലം ലഭിച്ചപ്പോഴാണ് മരിച്ചത് നായകളുടെ ഉടമയായ ഫ്രെഡിയെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. 

എല്ലുകളും മുടിയുടെ ഭാഗങ്ങളും മാത്രമാണ് അവശേഷിച്ചിരുന്നത്. നായകളുടെ ആക്രമണത്തിലാണോ ഇയാള്‍ കൊല്ലപ്പെട്ടത് അതോ അസുഖം മൂലം മരണമടഞ്ഞ ശേഷം മൃതദേഹം നായകൾ ഭക്ഷിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ടെന്ന് പൊലീസ് പറയുന്നു. 

MORE IN WORLD
SHOW MORE
Loading...
Loading...