ഇറാന്റെ ലക്ഷ്യം അണുബോംബ് നിർമാണമെന്ന് ഇസ്രായേൽ; 'എണ്ണക്കപ്പലിനെ'ച്ചൊല്ലിയും സംഘർഷം

iran-israel-08
SHARE

ജിബ്രാൽട്ടറിൽ ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത കപ്പലിൽ സിറയയിലേക്കുള്ള എണ്ണയായിരുന്നില്ലെന്ന് ഇറാൻ. കപ്പലിൽ ഇറാനിൽ നിന്നുള്ള എണ്ണയായിരുന്നുവെന്ന് ഉപവിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ഷി സമ്മതിച്ചു. എന്നാൽ അത് സിറിയയിലേക്കായിരുന്നില്ലെന്ന് വ്യക്തമാണ്. ഇതിന്റെ ലക്ഷ്യം മറ്റൊരിടമായിരുന്നുവെന്നും അറാഗ്ഷി പറഞ്ഞു. 

രണ്ട് മില്ല്യൺ ബാരൽ എണ്ണ സൂക്ഷിക്കാൻ ശേഷിയുള്ള ഗ്രേസ് വൺ എന്ന കപ്പലാണ് പൊലീസും കസ്റ്റംസ് ഉദ്യോഗസ്ഥരും ചേർന്ന് ഗിബ്രാൽട്ടറിൽ തടഞ്ഞത്. ബ്രിട്ടന്റെ കീഴിലുള്ള ജിബ്രാൽട്ടറിലെ മേഖലയിൽ വച്ചാണു കപ്പൽ പിടിച്ചെടുത്തതെന്നാണ് ബ്രിട്ടിഷ് അവകാശവാദം. എന്നാൽ ജിബ്രാൽട്ടറിനു നാലു കിലോമീറ്റർ മാറിയായിരുന്നു കപ്പലുണ്ടായിരുന്നത്. ഇത് ബ്രിട്ടന്റെ അധീനതയിലുള്ള പ്രദേശമാണെന്ന് അവരും അതല്ല സ്പെയിനിന്റേതാണെന്ന് സ്പാനിഷ് അവകാശവാദവുമുണ്ട്. 

ബ്രിട്ടീഷ് നാവികസേനയുടെ കടല്‍ക്കൊള്ള എന്നാണ് മന്ത്രി സംഭവത്തെ വിശേഷിപ്പിച്ചത്. നിയമപരമായ വഴിയിലൂടെ കപ്പൽ വീണ്ടെടുക്കാനാണ് ശ്രമം. എന്നാൽ കപ്പലിന്റെ യാത്ര 14 ദിവസത്തേക്ക്  ജിബ്രാൽട്ടർ സുപ്രീംകോടതി മരവിപ്പിച്ചു. 

>അതിനിടെ ബ്രിട്ടന്റെ എണ്ണക്കപ്പലായ ‘പസഫിക് വൊയേജർ’ ഇറാൻ തടഞ്ഞിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ബ്രിട്ടിഷ് കപ്പൽ തടഞ്ഞുവെന്ന വാർത്തകൾ ട്വിറ്ററിലൂടെയാണ് പ്രചരിച്ചത്. എന്നാൽ വാർത്ത അവാസ്തവമാണെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. തങ്ങളുടെ കപ്പൽ സുരക്ഷിതമായി ഗൾഫിൽ ഉണ്ടെന്ന് ബ്രിട്ടിഷ് വക്താവും അറിയിച്ചു.

ആണവ പദ്ധതി നിർത്തിവച്ചാൽ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണ്  2015ൽ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തിൽ യുഎസ് അടക്കം വൻശക്തികൾ ഇറാനുമായി ആണവക്കരാർ ഒപ്പുവച്ചത്. എന്നാൽ, 2018മേയിൽ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി കരാറിൽ നിന്നു പിന്മാറുകയും പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ ഇറാന്റെ സമ്പദ്ഘടന വീണ്ടും പ്രതിസന്ധിയിലായി.

ഇറാൻ ഭീകരസംഘടനകൾക്കു വിവിധ സഹായങ്ങൾ നൽകുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യുകെ എന്നീ വൻശക്തികൾ കരാറിൽനിന്നു പിൻമാറാത്ത സാഹചര്യത്തിലാണ് ഇറാൻ അവരോടു നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. യുഎസ് ഉപരോധം കൊണ്ടുള്ള നഷ്ടം ഈ രാജ്യങ്ങൾ നികത്തിത്തരണമെന്നാണ് ആവശ്യം. അങ്ങനെയെങ്കിൽ കരാറിൽ നിന്നു പിന്മാറുന്നതു സംബന്ധിച്ച തീരുമാനത്തിൽ മാറ്റം വരുത്താനും ഇറാൻ തയാറാണ്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...