ഐസ്ക്രീം നക്കി; തിരികെ വെച്ചു; കയ്യോടെ പിടിച്ച് സോഷ്യല്‍ മീഡിയ; വിഡിയോ

കടയിലെത്തി ഐസ്ക്രീം എടുത്ത് നക്കി അതുപോലെ തിരികെ വെച്ച് യുവതി. വിഡിയോ നവമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ട്വിറ്ററിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. 

ടെക്സാസിലാണ് സംഭവം. യുവതിക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. വിഡിയോയിലുള്ള യുവതിയെ കണ്ടെത്താൻ പൊലീസ് അന്വേ‌ഷണം തുടങ്ങിക്കഴിഞ്ഞു. 

ടെക്സാസിലെ ബ്ലൂ ബെ‍ൽ ക്രീമെറീസ് എന്ന കടയിലാണ് സംഭവം നടന്നത്.