ഒരുവശത്ത് കൊക്ക; മുന്നില്‍ ടാങ്കർ ലോറി; ബ്രേക്ക് പോയ ബസ് രക്ഷപ്പെട്ടത് ഇങ്ങനെ: വിഡിയോ

bus-accident5
SHARE

ഒരുവശത്ത് കൊക്ക, മറുവശത്ത് ടാങ്കർ ലോറി. ബസ് വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്തോനീഷ്യ വെസ്റ്റ് സുമാത്രയിൽ പഡാങ്ങിലാണ് അപകടം നടന്നത്. ചുരമിറങ്ങി വന്ന ബസിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സുരക്ഷാ മതിലിൽ ഇടിച്ച വാഹനം എതിരെ വന്ന ടാങ്കർലോറിയൽ ഇടിച്ചാണ് നിന്നത്. സുരക്ഷമതിലിന്റെ ബലം കൊണ്ടു മാത്രമാണ് വാഹനം കൊക്കയിൽ പോകാതെ രക്ഷപ്പെട്ടത്. അപകട വിഡിയോ ആരെയും ഭയപ്പെടുത്തും.

അമിത വേഗമാണോ അതോ ബ്രേക്ക് നഷ്ടപ്പെട്ടതാണോ അപകടകാരണം എന്നു വ്യക്തമല്ല. വേഗത്തിൽ ചുരമിറങ്ങി വരുന്ന ബസിൽ നിന്ന് ഒരു യാത്രികൻ ചാടി രക്ഷപ്പെടുന്നതും വിഡിയോയിലുണ്ട്. എന്തൊക്കെയായാലും ഒരു നിമിഷത്തിന്‍റെ വ്യത്യാസത്തിലാണ് വൻ അപകടം ഒഴിവായത്. കൂടാതെ സുരക്ഷമതിലിലായിരുന്നെങ്കിൽ ഇതായിരിക്കില്ല അവസ്ഥ എന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...