1500 കി.മീ. താണ്ടി റഷ്യയിലെത്തിയ ധ്രുവക്കരടി; മാലിന്യത്തില്‍ അന്നംതേടുന്നു; നടുക്കും വിഡിയോ

polar-bear-russia
SHARE

നഗരത്തിന്റെ തിരക്കുകൾ, ചീറിപ്പായുന്ന വാഹനങ്ങൾ, റഷ്യയിലെ വലിയ നഗരമായ നോറിൽസ്ക് ജനങ്ങൾ ആ കാഴ്ച കണ്ട് ഒന്ന് അമ്പരന്നു. ഏറെ കൗതുകവും ആശങ്കയും നിറഞ്ഞ ആ നോട്ടം ആ മൃഗത്തിലേക്ക് നീണ്ടു. ഇപ്പോൾ ലോകം മുഴുവൻ ഇൗ യാത്രയുടെ ചർച്ചകൾ ഏറ്റെടുത്തിരിക്കുകയാണ്. തിരക്കേറിയ നഗരത്തിലൂടെ ജനങ്ങൾക്കിടിയിലൂടെ ഒരു ധ്രുവക്കരടി നടന്നുപോകുന്നു. മതിയായ ഭക്ഷണമില്ലാതെ ആകെ ക്ഷീണിതനായ ഇൗ പെൺ കരടി ആരെയും കണ്ണീരിലാഴ്ത്തി. മാലിന്യകൂമ്പാരങ്ങളിൽ അത് ഭക്ഷണം തേടി അലഞ്ഞു. ഇടയ്ക്ക് അവിടെ തന്നെ കിടന്നു. ധ്രുവ പ്രദേശങ്ങളിൽ മാത്രം കാണാറുള്ള ഇൗ കരടി എന്തിനാണ് 1500 കിലോമീറ്റർ യാത്ര ചെയ്ത് റഷ്യൻ പട്ടണത്തിലെത്തിയത്?

റഷ്യയുടെ ആര്‍ട്ടിക്ക് മേഖലയില്‍ നിന്ന് ഏതാണ്ട് 1500 കിലോമീറ്ററോളം വടക്കു മാറി സ്ഥിതി ചെയ്യുന്ന നഗരമാണ് നോറിൽസ്ക്. വളരെ പ്രയാസപ്പെട്ടാണ് കരടി കണ്ണുകൾ തുറക്കുന്നത് കാലുകളിൽ ചെളി പുതഞ്ഞിരുപ്പുണ്ട്. ഇടയ്ക്കിടയ്ക്ക് ഭക്ഷണത്തിനായി മണം പിടിക്കുന്നുണ്ട്. അതിന്റെ സ്വാഭാവിക വാസസ്ഥലത്ത്  നിന്ന് ഇത്ര ദൂരെ കരടി എത്തിയത് വരാനിരിക്കുന്ന വലിയ പരിസ്ഥിതി വിപത്തിന്റെ സൂചനയായിട്ടാണ് ലോകം കാണുന്നത്. ഭക്ഷണം കിട്ടാതെയാകാം കരടി ഇത്ര ദൂരം എത്തിയതെന്നാണ് വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനം മൂലം ആര്‍ട്ടിക്കിന്‍റെ വിസ്തൃതി കുറയുകയാണ്. സ്വഭാവികമായും ധ്രുവക്കരടികളുടെ വേട്ടയാടാനുള്ള സാധ്യതകളും ഇതോടെ കുറഞ്ഞു. പ്രധാന ഇരകളായ സീലുകളും കിട്ടാതെ വന്നതോടെയാണ് ഇൗ പെൺ കരടി കിലോമീറ്ററുകൾ ഭക്ഷണം തേടി നടന്നെത്തിയത്.

മേഖലയിലെ ജനങ്ങളോട് കരടിയുടെ സമീപത്തു പോകരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. തീർത്തും അവശയായതിനാൽ ധ്രുവക്കരടിയെ എന്തു ചെയ്യണമെന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. സ്വാഭാവിക ആവാസ സ്ഥലത്ത് തിരികെയെത്തിച്ചാലും അതിജീവിക്കുമോയെന്ന ആശങ്കയും അധികൃതർക്കുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...