പാഞ്ഞെത്തി ആംബുലൻസ്; വഴി മാറി ജനസാഗരം; പ്രക്ഷോഭകർക്ക് കയ്യടി; വീഡിയോ

hongkong-new
SHARE

ഒരു അവശ്യസർവീസിന്റെ ആവശ്യകത എന്തെന്നും അത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നും വ്യക്തമാക്കുന്ന ഒരു വീഡിയോ തരംഗമാവുകയാണ്. ഹോങ്കോങ്ങിലാണ് സംഭവം. കുറ്റവാളി കൈമാറ്റബിൽ പിൻവലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ഒരു ജനക്കൂട്ടത്തിന്റ സമയോചിതമായ ഇടപെടലാണ് വ്യക്തമാകുന്നത്. പ്രക്ഷോഭവും പ്രതിഷേധവും ആളിക്കത്തുന്നതിനിടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. റോഡ് നിറയെ പ്രക്ഷോഭകാരികൾ മാത്രം.മണൽ വാരിയെറിഞ്ഞാൽ പോലും ഒരു തരി ഭൂമിയിൽ വീഴില്ലെന്നുറപ്പ്. 

അപ്പോഴാണ് അതു വഴി ഒരു ആംബുലൻസ് മിന്നിപ്പാഞ്ഞു വന്നത്. പക്ഷേ ആംബുലൻസ് ഡ്രൈവർ പോലും ഒന്ന് ശങ്കിച്ച് നിന്ന അവസ്ഥ. പൊടുന്നനെ ആ ജനക്കടൽ രണ്ടായി മാറി.കൃത്യം ആംബുലൻസിന് പോകാനുള്ള വഴി അളന്ന് മുറിച്ച് ഇരു വശങ്ങളിലേക്കും മാറി. ഈ വീഡിയോ സമൂഹമാധ്യമങ്ങളിലെല്ലാം തരംഗം സൃഷ്ടിക്കുകയാണ്. പ്രക്ഷോഭകർക്ക് പ്രശംസാക്കടൽ തീർക്കുകയാണ് സൈബർ ലോകം. ഇന്നലെ നടന്ന പ്രക്ഷോഭത്തെ രണ്ടായി പിരിയുന്ന കരിങ്കടൽ എന്നും വിശേഷപ്പിക്കുന്നുണ്ട് ലോകം.  ജനക്കൂട്ടത്തിന്റെ മാതൃകാപരമായ ഇടപെടലിന് അടിക്കുറിപ്പുകളും കയ്യടികളും നിറയുകയാണ്.

MORE IN WORLD
SHOW MORE
Loading...
Loading...