നേതാക്കളെല്ലാം പൂച്ചകൾ; കാറ്റ് ഫിൽറ്റർ ഓണാക്കി അമളി; പാക്ക് നേതാക്കള്‍ വെട്ടില്‍: ചിരി

pak-cat
SHARE

ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കവേ നയതന്ത്ര കീഴ്‍വഴക്കം തെറ്റിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാർത്ത ലോക ശ്രദ്ധ നേടിയിരുന്നു. ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിനിടെ വേദിയിലെത്തിയ ഇമ്രാൻ ഖാൻ മറ്റ് നേതാക്കൾ ഇരിക്കാതെ കസേരയില്‍ ഇരിക്കുകയായിരുന്നു. അതിലും വിചിത്രമായ സംഭവമാണ് പാകിസ്ഥാനിലെ ഖൈബർ പക്തുൻക്വാ മേഖലയിൽ ഉണ്ടായിരിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്.

ഈ മേഖലയിലെ നേതാക്കൾ വളരെ ഗൗരവമായി വാർത്താസമ്മേളനം നടത്തുകയാണ്. പക്ഷേ കാറ്റ് ഫിൽറ്റർ ഓൺ ആക്കിയാണ് മീറ്റ്. തലയിൽ പൂച്ചയുടെ ചെവിയും മുഖത്ത് മീശയും സ്വാഭാവികമായും പ്രത്യക്ഷപ്പെടും. സംസാരിക്കുന്ന നേതാക്കളെല്ലാം പൂച്ചകളാകും എന്നതാണ് ഫലം. ഇത് ഫെയ്സ്ബുക്കിൽ തൽസമയം കാണിച്ചുകൊണ്ടുമിരുന്നു. ഇത് കണ്ടവർ കാറ്റ് ഫിൽറ്റർ ഓഫ് ചെയ്യാന്‍ മെസേജ് അയച്ചുകൊണ്ടേയിരുന്നു.

വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തക ചിത്രമടക്കം ട്വിറ്ററിൽ ഇത് പോസ്റ്റ് ചെയ്തതോടെയാണ് ചിരി തുടങ്ങിയത്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...