പശുവിനെ ബൈക്കിന്റെ മുന്നിലിരുത്തി ഉടമയുടെ സവാരി: വിഡിയോ

bike-cow-video
SHARE

വളർത്തു മൃഗങ്ങളെയും കൂട്ടി വാഹനയാത്ര ചെയ്യുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമാണ്. കാറിൽ പ്രിയ നായകളെയും പൂച്ചകളെയും കൂട്ടി സവാരിക്കിറങ്ങുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ വേറിട്ട ഒരു യാത്രയാണ് ചർ‌ച്ചാവിഷയം. ഇവിടെ വളർത്തു മൃഗമായ പശുവിനൊപ്പം ഉടമ യാത്രചെയ്തത് ബൈക്കിലാണ്. പശുവിനെ ബൈക്കിന്റെ മുന്നിലിരുത്തി ബൈക്കില്‍ കൂളായി സവാരി നടത്തുകയാണ് ഇൗ യുവാവ്. പാകിസ്ഥാനിൽ നിന്നുള്ള ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

പാകിസ്ഥാനിലെ ഒരു സിവിൽ ഉദ്യോഗസ്ഥൻ ട്വിറ്ററിൽ പങ്കുവച്ച വിഡിയോയാണ് മറ്റുള്ളവരും ഏറ്റെടുത്തത്.  പ്രത്യേകം തയാറാക്കിയ കുപ്പായമൊക്കെ അണിയിച്ച ശേഷമാണ് പശുവിനെ ബൈക്കിലിരുത്തിയത്. തലയൊഴിച്ച് പശുവിന്റെ ശരീരം പൂർണമായും മറച്ച ശേഷമാണ് ബൈക്ക് യാത്ര. പശുവാകട്ടെ ഉടമയ്ക്കൊപ്പം കൂളായി ബൈക്ക് യാത്ര ആസ്വദിക്കുകയാണ്.  എന്നാൽ അപകടകരവും മനുഷ്യത്വരഹിതവുമാണെന്ന് വാദിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.