ബ്രെക്സിറ്റിൽ പതറി, പാർട്ടിയിൽ ഒറ്റപ്പെട്ടു; വികാരാധീനയായി രാജി പ്രഖ്യാപിച്ച് തെരേസ മേ

thrersa-may
SHARE

രാജി പ്രഖ്യാപിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാജിപ്രഖ്യാപനം. മേ കൊണ്ടുവന്ന ബ്രെക്സിറ്റ് കരാറുകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റെ മൂന്നുതവണ തള്ളിയിരുന്നു. തുടര്‍ന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദം വര്‍ധിച്ചതോടെയാണ് തെരേസ മേ സ്ഥാനമൊഴിയുന്നത്. 

രാജ്യത്തിന്റെ നല്ല ഭാവിക്കുവേണ്ടി ഞാന്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. ഇനി അത് തുടരാന്‍ പുതിയ പ്രധാനമന്ത്രി വരട്ടെ. ഔദ്യോഗിക വസതിയായ ടെന്‍ത്ത് ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിക്കു മുന്നില്‍ വികാരാധീനയായാണ് തെരേസാ മേ രാജി പ്രഖ്യാപിച്ചത്. ബ്രെക്സിറ്റ് നടപ്പാക്കാന്‍ കഴിയാത്തത് നികച്ചും നിരാശാ ജനകമാണെന്നും പുതിയ പ്രധാനമന്ത്രിക്ക് രാജ്യതാല്‍പര്യത്തിന് അനുസൃതമായി ബ്രെക്സിറ്റ് നടപ്പാക്കാന്‍‌ സാധിക്കട്ടേയെന്നും മേ  പറഞ്ഞു

ഹൗസ് ഓഫ് കണ്‍സര്‍വേറ്റിവ് നേതാവ് ആന്‍ഡ്രിയ ലീഡ്സണ്‍ കഴിഞ്ഞ ദിവസം രാജിവച്ചതോടെയാണ് തെരേസാ മേയ്ക്കുമേല്‍ രാജിസമ്മര്‍ദം ഏറിയത്. എങ്ങനെയാണ് ബ്രെക്സിറ്റ് നടപ്പാക്കേണ്ടതെന്ന് പാര്‍ലമെന്റിനെ ബോധ്യപ്പെടുത്തേണ്ട ചുമതല ലീസ്ഡണായിരുന്നു. ലീസ്ഡന്റെ രാജിയോടെ കണ്‍സര്‍ വേറ്റിവ് പാര്‍ട്ടി അംഗങ്ങളെല്ലാം മേക്ക് എതിരായി. 

രാജിവച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന സ്ഥിതിവരെയെത്തി.ഇതോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട മേയ്ക്ക് രാജിയല്ലാതെ വേറെ വഴിയില്ലാതായി.മൂന്ന് തവണ പാര്‍ലമെന്റില്‍ പരാജയപ്പെട്ട ബ്രെക്സിറ്റ് കരാര്‍ അടുത്തയാഴ്ച പുതിയ നിര്‍ദേശങ്ങളോടെ വോട്ടിനിടാന്‍ ഇരിക്കെയാണ് മേയുടെ രാജി. ജൂണ്‍ ഏഴിന് ടോറി പാര്‍ട്ടിയുട നേതൃസ്ഥാനം ഒഴിയുന്ന മേ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നത് വരെ സ്ഥാനത്ത് തുടരും. 2016ല്‍‌ ബ്രിട്ടനില്‍ ബ്രെക്സിറ്റിന് അനുകൂലമായി ജനങ്ങള്‍ വിധി എഴുതയിതിനെ തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണ്‍ രാജിവച്ചിരുന്നു. തുടര്‍ന്നാണ് തെരേസാ മേ അധികാരം ഏറ്റെടുത്തത്. 

MORE IN WORLD
SHOW MORE