ഒരു തലതിരിഞ്ഞ ഐ‍ഡിയ; കുറെ തലതിരിഞ്ഞ വീടുകൾ; കൗതുകകാഴ്ച്ച

england-hose
SHARE

തലതിരി​ഞ്ഞ ലോകമെന്ന പ്രയോഗം പല സന്ദര്‍ഭങ്ങളിലും പലരും ഉപയോഗിച്ച് കേട്ടിട്ടുണ്ട്. ആ ലോകത്ത് തലതിരിഞ്ഞ വീടുകള്‍ കൂടിയായാല്‍ എങ്ങനെയുണ്ടാവും. ഇംഗ്ലണ്ടില്‍നിന്നുള്ള ആ കാഴ്ചയിലേക്ക്.

മര്യാദയ്ക്കുള്ള വീടുകളില്‍ താമസിച്ച് മതിയായതുകൊണ്ടാണോ എന്നറിയില്ല ഇങ്ങനെയൊരു പണി. എന്തായാലും സംഗതി വെറൈറ്റിയാണ്.  ശരിക്കും ഒരു വീട് പണിതശേഷം മറിച്ചിട്ടപോലെ തോന്നും. പുറമെനിന്നു മാത്രമല്ല അകത്തുമുണ്ട് ഈ തലതിരിഞ്ഞ ഐഡിയ. ഇനി വീടൊന്നു ശരിക്ക് കാണണമെങ്കില്‍ ദാ ഇങ്ങനെ ക്യാമറ തലതിരിച്ച് പിടിക്കേണ്ടിവരും. സെല്‍ഫിയെടുക്കാന്‍ കുറച്ച് ബുദ്ധിമുട്ടും. ഈ വീട്ടിലെത്തുമ്പോള്‍ സ്വന്തം വീടുപോലെ ഒരിക്കലും തോന്നരുത്, നിങ്ങള്‍ മറ്റെവിടെയോ ആണെന്ന് തന്നെ തോന്നണം അതുകൊണ്ടാണ് ഇങ്ങനെ നിര്‍മിച്ചതെന്ന് പറയുന്നു എഞ്ചിനിയറായ ടോം ഡയേഴ്സ്.

ഇത്തരത്തിലുള്ള നാല് വീടുകള്‍ ബ്രിട്ടന്‍റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ നിര്‍മിച്ചിട്ടുണ്ട്. എന്തായാലും തലതിരിഞ്ഞ വീടുകാണാന്‍ കൗതുകത്തോടെ എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകതന്നെയാണ്. 

MORE IN WORLD
SHOW MORE