പശുവിനെ ചുംബിച്ച് പുതിയ ചലഞ്ച്; ഈ ‘കിസ്സിംഗ്’ അപകടമെന്ന് സർക്കാർ: ജാഗ്രത

dssssssssssssss
SHARE

ഇന്റർനറ്റ് ചലഞ്ചുകൾ എന്നും ഹരമാണ് രാജ്യത്തെ യുവാക്കള്‍ക്ക്. കി കി ചലഞ്ചും ഡ്രാഗൺ ബ്രത്ത് ചലഞ്ചും ഐസ് ബക്കറ്റ് ചലഞ്ചും തരംഗമായതും യുവാക്കളിലൂടെ തന്നെ. വിമാനങ്ങളിൽ നിന്നോടിയിറങ്ങി വരെ ചലഞ്ച് ചെയ്തു ആളുകൾ. കാണാനും കേൾക്കാനും രസമാണെങ്കിലും ഇവയിൽ പലതും അപകട സാധ്യതയുള്ളവയായിരുന്നെന്ന് ഉറപ്പ്. സോഷ്യൽ മീഡിയകളിൽ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇതാ മറ്റൊരു ചലഞ്ച് കൂടി എത്തിയിരിക്കുന്നു. കൗ കിസ്സിംഗ് ചലഞ്ച് എന്നാണ് പേര്. നാവ് കൊണ്ടോ അല്ലാതെയോ പശുവിന്റെ ചുണ്ടിൽ ചുംബിക്കുകയെന്നതാണ് ചലഞ്ച്.

സ്വിസ് ആപ്പായ കാസിൽ ആണ് ചാലഞ്ച് പുറത്തിറക്കിയത്. സ്വിസ് പൗരൻമാർക്കും ജർമൻ ഭാഷ സംസാരിക്കുന്നവർക്കുമാണ് ചാലഞ്ച്. കാരുണ്യ പ്രവർത്തിക്കായുള്ള ധനസമാഹരണമാണ് ഈ ഓൺലൈൻ ചലഞ്ചിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറയുന്നു. എന്നാൽ പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളിൽ തന്നെ കൗ കിസ്സിംഗ് ചാലഞ്ചിൽ ഒളിഞ്ഞിരിക്കുന്ന അപകടം തിരിച്ചറിഞ്ഞ് പ്രതികരിച്ചിരിക്കുകയാണ് ഓസ്ട്രിയൻ സർക്കാർ. ഇത്തരം ചലഞ്ചുകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മാത്രമല്ല, തീർത്തും അപകടകരമായ ശല്യം എന്നൊരു പേര് കൂടി കൗ കിസിംഗ് ചലഞ്ചിന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നൽകി.

പുൽമേടുകളും മേച്ചിൽ സ്ഥലങ്ങളും പശുപരിപാലന കേന്ദ്രങ്ങളല്ലെന്നും വെറുതേ മേഞ്ഞ് നടക്കുന്ന പശുക്കളെയോ കിടാങ്ങളെയോ ചുംബിക്കുന്നത് അപകടമുണ്ടാക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു. ഓസ്ട്രിയൻ കൃഷിമന്ത്രി എലിസബത്ത് കോസ്റ്റിങ്കർ പത്രക്കുറിപ്പിലൂടെയാണ് ആളുകൾക്ക് നിർദേശം നൽകിയത്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.