കൽക്കരിക്കും പുകക്കും 'നോ'; മാറ്റത്തിനായി ഓസ്ട്രേലിയ

australia-coal
SHARE

മാറ്റം അത് അനിവാര്യമാണ്. അത് വരികതന്നെ ചെയ്യും. കല്‍ക്കരി ഉപയോഗത്തിന് എതിരെ ഗ്രീന്‍പീസ് ആക്ടിവിസ്റ്റുകള്‍ ഉയര്‍ത്തുന്ന, 'ചെയ്ഞ്ച് ഈസ് കമിംങ് ' എന്ന മുദ്രാവാക്യമാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന  ഓസ്ട്രേലിയയില്‍ മുഴങ്ങി കേള്‍ക്കുന്നത്.

സിഡ്നി ഹാര്‍ബര്‍ ബ്രിഡ്ജില്‍ തൂങ്ങിനിന്നാണ് ഗ്രീന്‍പീസ് ആക്ടിവിസ്റ്റുകള്‍ അവരുടെ ലക്ഷ്യം ലോകത്തെ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഈ പ്രതിഷേധത്തിന്‍റെ ദൃശ്യം ഭയപ്പെടുത്തുന്നതാണ്. എന്നാല്‍  നാളെയെക്കുറിച്ചുള്ള ചിന്തയാണ് ഈ ആക്ടിവിസ്റ്റുകളെ കൂടുതല്‍ ഭയപ്പെടുത്തുന്നത്.

ഈ സൗന്ദര്യത്തിന് ഒരു മറുപുറമുണ്ട്. പരന്നൊഴുകുന്ന ചാരം കല്‍ക്കരിയുടെ ഉപയോഗത്തിന്‍റെ ബാക്കിപത്രമാണ്. ഇത്തരത്തിലുള്ള നിരവധി  ഡാമുകള്‍ ഓസ്ട്രേലിയയില്‍ നമുക്ക് കണ്ടെത്താനാകും. ഇവ പൊതുജനങ്ങളില്‍ നിന്ന് മറച്ചു വയ്ക്കാനുള്ള ശ്രമത്തിലാണ്. ഓസ്ട്രേലിയയില്‍ ഉല്‍പ്പാദിപ്പിക്കപെടുന്ന മാലിന്യത്തിന്‍റെ 18 ശതമാനവും ഈ ചാരമാണ്. കല്‍ക്കരി ഇന്ധനമാക്കുന്നതിലൂടെ ഒരു വര്‍ഷം 12 മില്ല്യണ്‍ ടണ്‍ മാലിന്യമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്

ഇവമാത്രമല്ല, ദൂരവ്യാപക പ്രത്യാഘാതങ്ങളും കാത്തിരിക്കുന്നു. പ്രളയവും വരള്‍ച്ചയും ചില സൂചനകള്‍ മാത്രം. ഗ്രീന്‍പീസ് ആക്ടിവിസ്റ്റുകൾ പുറത്തിറക്കിയവിഡിയോ ആ സൂചനകള്‍ ഓരോരുത്തരുടേയും കാഴ്ചയിലേക്ക് എത്തിക്കുന്നു. മാറ്റം അനിവാര്യമാണ്.  മാറണം. ഒരുനാള്‍ നാളെയെന്നു പറയാന്‍ ഒരു ഇന്നുണ്ടാകില്ലെന്ന ഓര്‍പ്പെടുത്തല്‍ കൂടിയാകുന്നു ഈ സമരം.  

MORE IN WORLD
SHOW MORE