പാമ്പിനെ കഴുത്തിൽ ചുറ്റി; കഴുത്തിൽ മുറുക്കി അഭ്യാസിയെ കൊന്നു; നടുക്കം

snake-attack
SHARE

നിറഞ്ഞ സദസ്സിൽ കാണികൾക്ക് മുന്നിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് പ്രകടനം കാഴ്ചവെച്ച സർക്കസ് അഭ്യാസിക്ക് ദാരുണാന്ത്യം. റഷ്യയിലുള്ള ഒരു സർക്കസ് കമ്പനിയിലെ അഭ്യാസിയെ നൂറോളം കാണികൾക്ക് മുന്നിൽവെച്ച് പാമ്പ് കഴുത്തിൽ വരിഞ്ഞ് മുറുക്കി കൊന്നു. പാമ്പിനെ കഴുത്തിലൂടെ ചുറ്റിവരിഞ്ഞിട്ട് കൊണ്ടാണ് അഭ്യാസി പ്രകടനം കാഴ്ചവെച്ചത്.

പെട്ടന്ന് ഇയാൾ കാണികളുടെ മുന്നിലേക്ക് വീഴുകയായിരന്നു. പെട്ടന്ന് എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസിലായില്ല. വീഴ്ച അഭ്യാസത്തിന്റെ ഭാഗമാണെന്നാണ് ഏവരും കരുതിയത്. എന്നാൽ അൽപ്പസമയത്തിനകം അഭ്യാസിയുടെ ചലനം നിലച്ചതോടെ കാണികൾ ഭയചകിതരമായി ബഹളംവെച്ചു. അപ്പോഴാണ് സർക്കസിലെ മറ്റ് രണ്ട് അഭ്യാസികൾ വന്ന് പാമ്പിനെ ഇവരുടെ കഴുത്തിൽ നിന്ന് എടുത്തത്. എന്നാൽ അപ്പോഴേക്കും ഇയാൾ മരിച്ചു.

താഴെവീണശേഷം കൈകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും അത് രക്ഷിക്കാനുള്ള വിളിയാണെന്ന് കാണികൾക്ക് മനസിലായില്ല. സമയത്ത് സഹായത്തിന് ആരെങ്കിലും എത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. 

MORE IN WORLD
SHOW MORE