കൂട്ടവന്ധ്യംകരണത്തിന് ഒടുവില്‍ ജപ്പാന്റെ പ്രായശ്ചിത്തം; വലിയ തുക നഷ്ടപരിഹാരം

japan
SHARE

സമ്മതപത്രം വാങ്ങാതെയുള്ള കൂട്ടവന്ധ്യംകരണം നടത്തിയതിന് വ‍‍ര്‍ഷങ്ങള്‍ക്ക് ശേഷം ജാപ്പനീസ് സര്‍ക്കാര്‍ പ്രായ്ശ്ചിത്തം ചെയ്യുന്നു. ഈ ന‍ടപടിക്ക് വിധേയരായ ഏതാണ്ട് ഇരുപത്തയ്യായിരത്തോളം പേര്‍ക്കാണ് വലിയൊരു തുക നഷ്ടപരിഹാരം നല്‍കുവാന്‍ തീരുമാനമായത്.

1948ല്‍ ജപ്പാനിലുണ്ടായ മഹാപ്രളയത്തിന് വലിയ വിലകൊടുക്കേണ്ടിവന്നവരാണ് ജാപ്പനീസ് ജനത. പ്രളയശേഷമുണ്ടായ ദാരിദ്ര്യവും പട്ടിണിയും അതിജീവിക്കാന്‍ ജനസംഖ്യാനിയന്ത്രണം കൊണ്ടുവരിക എന്നതായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. ഫലം ഇരുപത്തയ്യായിരത്തിലധികം ജനങ്ങള്‍ കൂട്ടത്തോടെ വന്ധ്യംകരിക്കപ്പെട്ടു. പലരുടേയും വന്ധ്യംകരണം സമ്മതമില്ലാതെതന്നെയായിരുന്നു. 1996 വരെ ഈ നിയമം ജപ്പാനില്‍ നിലനിന്നു. ഈ പ്രവര്‍ത്തിക്ക് പ്രായശ്ചിത്തമെന്നോണമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നഷ്‍ടപരിഹാരം പ്രഖ്യാപിക്കുന്നത്. വലിയൊരു തുക അതായത് ഏതാണ്ട് ഒരാള്‍ക്ക് 29000 ഡോളർ. ജപ്പാൻ പാർലമെൻറ് െഎക്യകണ്ഠേനയാണ് തുക പാസാക്കിയത്. 

പലർക്കും ഇന്നും മാനസിക നില ശരിയല്ല.കുഷ്ഠരോഗം പോലെയുള്ള മാറാരോഗങ്ങളാൽ കഷ്ടതയനുഭവിക്കുന്നവരും കുറവല്ല. കൂട്ടവന്ധ്യംകരണത്തിന് ഇരയായവർ പിന്നീട് അനുഭവിക്കേണ്ടിവന്ന മാനസിക ശാരീരിക പ്രയാസങ്ങൾ കണക്കിലെടുത്ത് വർഗോന്നതി സംരക്ഷണനിയമപ്രകാരമാണ് സർക്കാരിന്റെ തീരുമാനം. 

MORE IN WORLD
SHOW MORE