സ്വകാര്യചിത്രങ്ങൾ പുറത്ത്; ആമസോൺ മേധാവിയുടെ ഫോൺ ഹാക്ക് ചെയ്തത് സൗദി; വെളിപ്പെടുത്തൽ

jeff-bezoz-31-03
SHARE

ആമസോൺ മേധാവി ജെഫ് ബെസോസിന്റെ സ്വകാര്യചിത്രങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണ സംഘത്തിന്റെ നിർണായക വെളിപ്പെടുത്തൽ. സ്വകാര്യവിവരങ്ങൾ ചോർത്തുന്നതിന് സൗദ്യ അറേബ്യയാണ് ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്തത് എന്നാണ് റിപ്പോർട്ട്. 

സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് ദ വാഷിങ്ടൺ പോസ്റ്റ് ദിനപത്രം നിരവധി വാർത്തകൾ നൽകിയതിലുള്ള പ്രകോപനമാണ് ഹാക്കിങ് എന്നാണ് കണ്ടെത്തൽ. ജെഫ് ബെസോസ് ആണ് ദിനപത്രത്തിന്റെ ഉടമ. ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്ത് സൗദി സ്വകാര്യവിവരങ്ങൾ ചോർത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഗേവിൻ ഡി ബെക്കർ ആണ് വെളിപ്പെടുത്തിയത്.

ജെഫ് ബെസോസും കാമുകിയും തമ്മിലുള്ള സ്വകാര്യ സന്ദേശങ്ങളും ചിത്രങ്ങളും ചോർന്നത് വലിയ വിവാദമായിരുന്നു. ഇവ നാഷണൽ എൻക്വയറർ എന്ന മാസികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങൾ ജെഫ് ബെസോസിന്റെ വിവാഹമോചനത്തിൽ കലാശിച്ചു. 

ബെസോസിന്റെ കാമുകിയുടെ സഹോദരന്റെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സൗദി ഭരണകൂടത്തിൽ ഏത് വകുപ്പാണ് ഹാക്കിങ് നടത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഡി ബെക്കർ പുറത്തുവിട്ടിട്ടില്ല. 

MORE IN WORLD
SHOW MORE