മൊസാംബിക്കില്‍ നാശം വിതച്ച് ഇദായ് ചുഴലിക്കാറ്റ്; ആയിരത്തിലധികം മരണം

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ആഞ്ഞടിച്ച ഇദായ് ചുഴലിക്കാറ്റില്‍ ആയിരത്തിലധികം  പേര്‍ മരിച്ചു. പതിനായിരക്കണക്കിനു പേരെ കാണാതായി. മിന്നല്‍ പ്രളയത്തില്‍ അണകെട്ടുകള്‍ പലതും തകര്‍ന്നതിനാല്‍ മരണസംഘ്യ ഇനിയും ഉയരും. സിംബാബ്്വെ മലായ് ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ഇദായ് കനത്ത നാശം വരുത്തി.

മണിക്കൂറില്‍ 180 കി മി വേഗത്തിലാണ് കാറ്റഗറി 2 വിഭാഗത്തില്‍പ്പെട്ട ഇദായ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വീശിയടിച്ചത്.മൊസാംബിക്കിലാണ് കനതത് നാശമുണ്ടായത്.ഇപ്പോള്‍ തന്നെ ആയിരം കവിഞ്ഞ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്.അഞ്ച് ലക്ഷത്തിലധികം പേരെ ഇദായ് നേരിട്ട് ബാധിക്കും.മൊസാംബിക്കിലെ പ്രധാന നഗരമായ ബെയ്റ  പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.പാലങ്ങളും റോ‍ഡുകളും ഒലിച്ചുപോയി.രാജ്യത്ത് ഇതുവരെ ഉണ്ടായതില്‍വെച്ച് ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഇദായ് എന്ന് പ്രസി‍ഡന്റ് ഫിലിപ്പെ ന്യൂസി പറഞ്ഞു.

സന്നധസംഘടനയായ റെ‍ഡ്ക്രോസുമായ് ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനവും സഹായവിതരണവും ഊര്‍ജിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു.മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളായ സിംബ്ബാബ്വെ, ഹരാരെ, മലായ് ദക്ഷിണാഫ്രിക്ക തുടങ്ങിയ്ടങ്ങളിലും ഇദായ് കനതത് പ്രഹരമേല്‍പ്പിക്കുകയാണ്.മലായില്‍ മാത്രം ഇരുന്നുറിലധികം പേര്‍ക്ക് ജീവഹാനിയുണ്ടായി.വിമാനത്താവളങ്ങളും റെയില്‍പാതകളും തകര്‍ന്നു.പലയിടങ്ങളിലും ശക്തമായ ഒഴുക്കുമൂലം രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.2000ത്തില്‍ ഈ രാജ്യങ്ങളില്‍ വീശിയടിച്ച എലീന്‍ ചുഴലിക്കാറ്റിനു ശേഷം ഉണ്ടാവുന്ന ഏറ്റവും വലിയ കാറ്റാണ് ഇദായ്.ഒരാഴ്ച ഇദായ് ശക്തമായി പ്രഹരിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.