‘പിടികിട്ടാപ്പുള്ളി ജവഹര്‍ലാല്‍ നെഹ്‌റു അഥവാ കൊടുംപാപി’; ബിജെപിയെ ട്രോളി വീണ്ടും ' ദി ടെലഗ്രാഫ്'

narendra-modi-telegraph
SHARE

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം നാലാം തവണയും എതിർത്ത ചൈനയ്ക്കെതിരെ അന്തരാഷ്ട്രതലത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ചൈനയ്ക്കെതിരെ ലോകരാജ്യങ്ങൾ രംഗത്തു വന്നിരുന്നു. ചൈന ഈ നിലപാട് തുടരുകയാണെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) രക്ഷാസമിതി അംഗങ്ങൾ നിർബന്ധിതരാകുമെന്ന് നയതന്ത്ര പ്രതിനിധികൾ മുന്നറിയിപ്പു നൽകി.

കഴിഞ്ഞ ദിവസം മോദിക്ക് ചൈനയെ പേടിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു. മസൂദ് അസറിനെ ആഗോള ഭീകരനെ പ്രഖ്യാപിക്കുന്നതിനെതിരെ യുഎന്നില്‍ ചൈന എടുത്ത നിലപാടിനെ കുറിച്ച് മോദി മിണ്ടാതായതോടെയായിരുന്നു രാഹുലില്‍ പ്രതികരണം. ഇതോടെ രംഗം ചൂടു പിടിച്ചു. ചൈനയുടെ യുഎന്‍ സുരക്ഷാ സമിതി അംഗത്വം നെഹ്റുവിന്‍റെ സംഭാവനയാണെന്ന് ബിജെപി തിരിച്ചടിച്ചു. 

ബിജെപിയുടെ ഈ വാദത്തെ ട്രോളൻമാർ തലങ്ങും വിലങ്ങും ട്രോളുന്നത് പോരാഞ്ഞിട്ട് അടപടലം ട്രോളി രംഗത്തു വന്നിരിക്കുകയാണ് ' ദി ടെലഗ്രാഫ്' ദിനപത്രം. 2014ല്‍ മോദി സര്‍ക്കാറിനു പറ്റിയ വീഴ്ചകള്‍ക്കെല്ലാം നെഹ്‌റുവിനെ ബി.ജെ.പി കുറ്റപ്പെടുത്തിയെന്ന കാര്യം ഉയര്‍ത്തിക്കാട്ടിയുള്ള പോസ്റ്ററിലൂടെയാണ് ടെലിഗ്രാഫിന്റെ പരിഹാസം.‘പിടികിട്ടാപ്പുള്ളി, ജവഹര്‍ലാല്‍ അഥവാ കൊടുംപാപി’ എന്ന തലക്കെട്ടിലുളള പോസ്റ്റര്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിയെന്ന റിപ്പോര്‍ട്ടിനൊപ്പം ഒന്നാം പേജിലാണ് ടെലഗ്രാഫ് നല്‍കിയിട്ടുള്ളത്. 1964 മെയ് 27നാണ് അവസാനം ഇയാളെ കണ്ടതെന്നും പോസ്റ്ററില്‍ പരിഹസിച്ചിട്ടുണ്ട്. ഒപ്പം നെഹ്‌റുവിനെതിരെ പലതവണയായി ബി.ജെ.പി ചുമത്തിയ കുറ്റങ്ങളും ടെലഗ്രാഫ് നിരത്തിയിട്ടുണ്ട്.

നെഹ്റു എന്തുകൊണ്ടാണ് കൊടുംപാപിയായി മാറുന്നതെന്ന് ടെലഗ്രാഫ് സമർത്ഥിക്കുന്നു. മസൂദ് അസഹറിനെ രക്ഷപ്പെടുത്താൻ ചൈനയെ സഹായിച്ചത് നെഹ്റുവാണെന്നും. അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനു പകരം ആധുനിക ഇന്ത്യയ്ക്കായുള്ള ‘ക്ഷേത്രങ്ങള്‍’ ആണ് നെഹ്റു നിർമ്മിച്ചതെന്നും ബിജെപിയെ ചൂണ്ടി ടെലഗ്രാഫ് പറയുന്നു. എല്ലാ ഇന്ത്യക്കാരുടെയും അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിക്കുന്നതിൽ നിന്ന് മോദിയെ തടഞ്ഞത് ഈ നെഹ്റുവാണ്. രണ്ടു കോടി തൊഴിവസരങ്ങൾ സൃഷ്ടിക്കാനുളള മോദിയുടെ പോരാട്ടം അട്ടിമറിച്ചത് ഒരിക്കലും പൊറുക്കാനാകാത്ത കുറ്റമാണ്. ഇഷ്ടപ്പെട്ട ആഹാരം കഴിച്ച സഹജീവികൾക്കെതിരെ ആൾക്കൂട്ട കൊലപാതകം ആസൂത്രണം ചെയ്യുന്നതിൽ നെഹ്റു വൻ പരാജയമായിരുന്നു. അച്ഛേ ദിന്‍ സാധ്യമാക്കുന്നതില്‍ നരേന്ദ്രമോദിയെ നിരുത്സാഹപ്പെടുത്തിയതും ഈ നെഹ്റുവാണ്. 

'വാണ്ടഡ് നെഹ്റു' എല്ലാത്തിനും കാരണക്കാരനായ നെഹ്റുവിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കും എന്ന കുറിപ്പോടെ നെഹ്റുവിന്‍റെ ചിത്രം നല്‍കി വാണ്ടഡ്' എന്ന പരസ്യത്തിന്‍റെ മോഡലില്‍ വാര്‍ത്ത നല്‍കിയായിരുന്നു പരിഹാസം.നരേന്ദ്രമോദിയെഴുതിയ ‘എക്‌സാം വാരിയേഴ്‌സി’ന്റെ ഒരു കോപ്പിയാണ് പുരസ്‌കാരമായി പ്രഖ്യാപിച്ചിരിക്കുന്നത്.

‘നിങ്ങളുടെ മഹാനായ പിതാമഹന്‍ ഇന്ത്യയുടെ ചിലവില്‍ സഹായം ചെയ്തില്ലായിരുന്നെങ്കില്‍ ചൈന യു.എന്‍. രക്ഷാസമിതിയിലുണ്ടാവില്ലായിരുന്നു’ എന്നായിരുന്നു ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന പ്രതികരണം.‘നിങ്ങളുടെ കുടുംബം ചെയ്ത തെറ്റുകളെല്ലാം ഇന്ത്യ തിരുത്തിക്കൊണ്ടിരിക്കുകയാണ്. തീവ്രവാദത്തിനെതിരെയുള്ള യുദ്ധം ഇന്ത്യ ജയിക്കുമെന്ന് ഉറപ്പുതരികയാണ്. ‘ എന്നും ബി.ജെ.പി ട്വീറ്റ് ചെയ്തിരുന്നു.

ഭയന്ന് വിറച്ച് മോദി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങുമായി മോദി ഗുജറാത്തില്‍ ഊഞ്ഞാലാടുകയും കെട്ടിപിടിക്കുകയും ചെയ്യും. എന്നാല്‍ മോദിക്ക് ഷി പിങ്ങിനെ ഭയമാണ് എന്ന രാഹുലിന്റെ പ്രസ്താവനയ്ക്കായിരുന്നു ബിജെപിയുടെ മറുപടി.  ' ദി ടെലഗ്രാഫ്' 

 ഭയന്ന് വിറച്ച് മോദി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങുമായി മോദി ഗുജറാത്തില്‍ ഊഞ്ഞാലാടുകയും കെട്ടിപിടിക്കുകയും ചെയ്യും. എന്നാല്‍ മോദിക്ക് ഷി പിങ്ങിനെ ഭയമാണ് എന്ന രാഹുലിന്റെ പ്രസ്താവനയ്ക്കായിരുന്നു ബിജെപിയുടെ മറുപടി. 

MORE IN WORLD
SHOW MORE