സ്ലീവ്‌ലെസ് ക്രോപ് ടോപ്പണിഞ്ഞ് യാത്രക്കാരി; വിമാനത്തിൽ കയറ്റില്ലെന്ന് ഭീഷണി; വിവാദം

thomas-cook-airlines-13
SHARE

സ്ലീവ്‌ലെസ് ടോപ്പണിഞ്ഞ യാത്രക്കാരിയോട് ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ട് എയർലൈൻസ് ജീവനക്കാർ. ഇംഗ്ലണ്ടിലെ ബിർമിങ്ങാമിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് പോകുകയായിരുന്ന തോമസ് കുക്ക് എയർലൈൻസിലാണ് സംഭവം. 

കൈകളും വയറിന്റെ ഭാഗവും കാണുന്ന ക്രോപ് ടോപ്പും ഹൈവെയ്‌സ്റ്റ് പാന്റ്സുമായിരുന്നു ഇമിലി ഒകോണറുടെ (21) വേഷം. സുരക്ഷാപരിശോധന കഴിഞ്ഞ് വിമാനത്തിൽ കയറാനെത്തിയപ്പോഴാണ് ജീവനക്കാർ ഇമിലിയെ തടഞ്ഞത്. ശരീരം മറക്കുന്ന വസ്ത്രം ധരിക്കണമെന്നായിരുന്നു എയർലൈൻസ് ജീവനക്കാരുടെ ആവശ്യം. വസ്ത്രം മാറ്റിയില്ലെങ്കിൽ വിമാനത്തിൽ യാത്ര ചെയ്യാനാകില്ലെന്നും എയർലൈൻസ് നിലപാടെടുത്തു. 

എയർലൈൻസ് നിലപാടിൽ ഇമിലി പ്രതിഷേധമറിയിച്ചു. തനിക്ക് കുറച്ച് പിന്നിലായി ഷോർട്സും വെസ്റ്റ് ടോപ്പും ധരിച്ച പുരുഷനുണ്ടായിരുന്നുവെന്നും അയാളുടെ വസ്ത്രധാരണത്തിൽ ജീവനക്കാർക്ക് പ്രശ്നമുണ്ടായിരുന്നില്ലെന്നും ഇമിലി പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും ലൈംഗികച്ചുവയുള്ള സ്ത്രീവിരുദ്ധമായ ലജ്ജാകരമായ അനുഭവമാണ് ജീവനക്കാരായ നാലുപേരിൽ നിന്നുണ്ടായതെന്നും ഇമിലി പ്രതികരിച്ചു. 

തന്റെ വസ്ത്രധാരണം കൊണ്ട് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് സഹയാത്രികരോട് ചോദിച്ചെങ്കിലും ആരും  മറുപടി പറഞ്ഞില്ല. സംഭവത്തെക്കുറിച്ച് ജീവനക്കാരിലൊരാൾ സ്പീക്കറിലൂടെ സംസാരിക്കുകയും ചെയ്തു. 

വാക്കുതർക്കം രൂക്ഷമായതോടെ വിമാനത്തിലുണ്ടായിരുന്ന യുവതിയുടെ ബന്ധു ജാക്ക് നൽകി. ഇത് ധരിക്കുന്നതുവരെ യുവതിയെ വിമാനത്തിൽ കയറ്റില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാർ. അതേസമയം ജീവനക്കാരുടെ പെരുമാറ്റത്തിൽ ക്ഷമ ചോദിച്ച് തോമസ് കുക്ക് എയർലൈൻ അധികൃതർ രംഗത്തെത്തി. 

MORE IN WORLD
SHOW MORE