മസൂദിനെ മോചിച്ചപ്പോൾ ലാദൻ വിരുന്ന് നടത്തി; ഇന്ത്യയുടെ നീക്കത്തിന് 3 വട്ടം തടയിട്ടത് ചൈന

masood-asharo-sama-bin-laden
SHARE

പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ സ്ഥാപകനും ഇന്ത്യ തിരയുന്ന കൊടുംഭീകരനുമായ മസൂദ് അസ്‌ഹർ മരിച്ചതായി അഭ്യൂഹം പ്രചരിപ്പിക്കുന്നത് പാക്കിസ്ഥാന്റെ തന്ത്രമാണോയെന്ന സംശയത്തിലാണ് ഇന്ത്യ. പാക്കിസ്ഥാനെതിരെ ഇന്ത്യ നിലപാടു കടുപ്പിക്കുകയും രാജ്യാന്തര സമ്മർദം ശക്തമാകുകയും ചെയ്തതിനു പിന്നാലെയാണ് അസ്ഹർ മരിച്ചതായി അഭ്യൂഹം പ്രചരിച്ചത്.ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ അസ്ഹറിനു പരുക്കേറ്റതായി പ്രചാരണമുണ്ടായിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

ജെയ്ഷ്–എ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ മരിച്ചിട്ടില്ലെന്ന് പാക്ക്  മാധ്യമങ്ങള് വ്യക്തമാക്കിയതോടെയാണ് പാക്ക് തന്ത്രമാണെന്ന സംശയം ബലപ്പെട്ടതും.‍. അസ്ഹര്‍ ജീവനോടെ ഉണ്ടെന്നും  മറിച്ചുള്ള വാര്‍ത്തള്‍ വ്യാജമാണെന്നും പാക് ടെലിവിഷന്‍ ചാനലായ ജിയോ ഉര്‍ദു ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അസറിന്റെ ആരോഗ്യത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. അസ്ഹറിന്റെ അടുത്ത ബന്ധുക്കളെ ഉദ്ധരിച്ചാണ്  അസ്ഹര്‍ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിച്ചത്. 

മസൂദ് 1999ൽ ഇന്ത്യൻ ജയിലിൽനിന്നു മോചിതനായശേഷമാണു ജയ്ഷെ മുഹമ്മദ് രൂപീകരിച്ചത്. ചാവേർ ആക്രമണരീതി കശ്മീരിൽ ആദ്യം പ്രയോഗിച്ചത് ജയ്ഷ് ഭീകരർ ആയിരുന്നു. കശ്മീരി യുവാക്കളെയും സംഘടനയിൽ ചേർത്തു. രണ്ടു ദശകത്തിനിടെ ഇന്ത്യയിൽ മുപ്പത്തിയഞ്ചിലേറെ ഭീകരാക്രമണങ്ങളാണ് ജയ്ഷെ മുഹമ്മദ് നടത്തിയത്.

ഇന്ത്യൻ ജയിലിൽനിന്ന് മസൂദ് മോചിതനായ ദിവസം ഉസാമ ബിൻ ലാദൻ വിരുന്നു നടത്തിയാണ് ആഘോഷിച്ചത്. അഫ്ഗാനിലെ തോറാ ബോറാ മലനിരകളിലെ ഒളിത്താവളത്തിൽനിന്നു പാക്കിസ്ഥാനിലേക്കു കടക്കാൻ ലാദനെ സഹായിച്ചതു ജയ്ഷെ മുഹമ്മദാണ്. തുടർന്ന്, പാക്കിസ്ഥാനിലെ അബട്ടാബാദിലെ ഒളിത്താവളത്തിൽ 10 വർഷത്തോളം കഴിഞ്ഞ ലാദനെ യുഎസ് കമാൻഡോകൾ 2011 മേയ് 2നാണു വധിച്ചത്.

ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനായി എത്തിയ മസൂദ് അസ്ഹർ, ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽനിന്ന് 1994 ഫെബ്രുവരിയിലാണ് അറസ്റ്റിലായത്. അഞ്ചുവർഷം ജമ്മുവിലെ കോട്ബൽവാൽ ജയിലിലായിരുന്നു പാർപ്പിച്ചത്. ജയിലിൽ 10 മാസം പിന്നിട്ടപ്പോൾ, മസൂദിന്റെ അനുയായി ഒമർ ഷെയ്ഖ് ഡൽഹിയിൽ നിന്ന് ഏതാനും വിദേശികളെ തട്ടിക്കൊണ്ടുപോയി. അസ്ഹറിനെ വിട്ടയക്കാൻ ആവശ്യപ്പെട്ടു.

kandahar-plane-hijack

 മസൂദ് ബ്രിട്ടനിൽ നിന്ന് റിക്രൂട്ട് ചെയ്ത ഭീകരരിലൊരാളാണ് ഒമർ ഷെയ്ഖ്. ഇന്ത്യയിൽ അറസ്റ്റിലായ ഇയാളെ കാണ്ഡഹാർ വിമാന റാഞ്ചൽ വേളയിൽ മസൂദിനൊപ്പം മോചിപ്പിക്കേണ്ടിവന്നു. യുഎസ് മാധ്യമപ്രവർത്തകൻ ഡാനിയേൽ പേളിനെ ലഹോറിൽനിന്നു തട്ടിക്കൊണ്ടുപോയി തലവെട്ടി കൊന്നതു ഷെയ്ഖ് ആയിരുന്നു.എന്നാൽ ബന്ദികളെ രക്ഷിച്ച പൊലീസ് ഷെയ്ഖിനെ പിടികൂടി ജയിലിൽ അടച്ചു. 1999 ൽ ജയിലിൽനിന്ന് ഒരു തുരങ്കം നിർമിച്ച് രക്ഷപ്പെടാൻ നോക്കി. മസൂദിന് അമിതവണ്ണവും കുടവയറുമായതുമായതിൽ തുരങ്കത്തിലൂടെ കടക്കാൻ കഴിഞ്ഞില്ല.

മസൂദിനെ തടവിൽനിന്നു മോചിപ്പിക്കാനായിരുന്നു 1999ലെ കാണ്ഡഹാർ വിമാനറാഞ്ചൽ. 1999ൽ കാഠ്മണ്ഡു–ഡൽഹി ഇന്ത്യൻ എയർലൈൻസ് വിമാനം (ഐസി 814) തട്ടിയെടുത്ത് കാണ്ഡഹാറിലിറക്കിയ പാക്ക് ഭീകരർ നൂറ്റിയൻപതിലേറെ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യൻ ജയിലിലുള്ള മസൂദ് അസ്ഹർ, ഉമർ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണമെന്ന ആവശ്യത്തിനു വാജ്പേയ് സർക്കാർ വഴങ്ങി. അന്നത്തെ വിദേശകാര്യമന്ത്രി ജസ്‌വന്ത് സിങ് 3 ഭീകരെയും കൊണ്ട് കാണ്ഡഹാറിലേക്കു പ്രത്യേക വിമാനത്തിൽ പറന്നു. ഭീകരരെ കൈമാറി ബന്ദികളായ യാത്രക്കാരെ മോചിപ്പിച്ചു.

മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസംഘടനയുടെ ഭീകരപട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവന്ന മൂന്നു പ്രമേയങ്ങളും (2009, 2016, 2017) തടഞ്ഞതു ചൈനയായിരുന്നു. യുഎസ്, യുകെ, ഫ്രാൻസ് എന്നീ വൻശക്തികൾ സംയുക്തമായി കഴിഞ്ഞ ബുധനാഴ്ച നാലാം പ്രമേയം കൊണ്ടുവന്നു.

കശ്മീരിനെ പാക്കിസ്ഥാനോടു ചേർക്കുക എന്ന മുഖ്യ ലക്ഷ്യവുമായി മസൂദ് അസ്ഹർ 1998ൽ ഹർക്കത്തുൽ മുജാഹിദീൻ സ്ഥാപിച്ചത്. ആദ്യ പേര് ഹർക്കത്തുൽ അൻസാർ എന്നായിരുന്നു.സംഘടനയുടെ രൂപീകരണത്തിനു താലിബാൻ നേതൃത്വവും ഉസാമ ബിൻ ലാദനും സഹായിച്ചു. എൺപതുകളിൽ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യാൻ രൂപീകരിച്ച ഹർക്കത്തുൽ ജിഹാദുൽ ഇസ്‌ലാമിയിൽ നിന്നാണു ഹർക്കത്തുൽ മുജാഹിദീൻ രൂപമെടുത്തത്. ബ്രിട്ടനിലേക്കു വരെ മസൂദ് അസ്ഹർ ഭീകരത ഒളിച്ചുകടത്തി. പലവട്ടം യുകെ സന്ദർശിച്ച് പ്രഭാഷണങ്ങൾ നടത്തി. ഭീകരത പ്രചരിപ്പിക്കാൻ ചില ഉത്തര ആഫ്രിക്കൻ രാജ്യങ്ങളും സന്ദർശിച്ചു.

MORE IN WORLD
SHOW MORE