വിമാനം പറത്തുന്നതിനിടെ പൈലറ്റ് ഉറങ്ങി, കടുത്ത നടപടി; വിഡിയോ പുറത്ത്

pilot-sleeping
SHARE

വിമാനം പറത്തുന്നതിനിടെ കോക്പിറ്റിൽ പൈലറ്റ് ഉറങ്ങുന്ന വിഡിയോ പുറത്ത്. ചൈന എയർലൈൻ ബോയിങ് 747 ലാണ് സംഭവം നടക്കുന്നത്. വിഡിയോ വൈറലായതോടെ പൈലറ്റിന് കടുത്ത ശിക്ഷ നൽകിയെന്ന് എയർലൈൻ അധികൃതർ പറഞ്ഞു. കോക്പിറ്റിലുണ്ടായിരുന്ന സഹപൈലറ്റാണ് വിഡിയോ എടുത്തത്. ഇയാൾക്ക് കർശന താക്കീത് നൽകി. 

ൈചന എയർലൈൻസ്– തായ്‌വാൻസ് നാഷനൽ കരിയറിലെ വെംങ് ജിയാക്വി എന്ന പൈലറ്റാണ് ഗുരുതരമായ തെറ്റ് ചെയ്തത്. വിമാനം പറത്തുന്നതിൽ ഇരുപതു വർഷത്തോളം പരിചയസമ്പത്ത് ഇയാൾക്കുണ്ട്. ഉറക്കം തൂങ്ങി തല ആടുന്നത് വിഡിയോയിൽ കാണാം. 

വിഡിയോ എന്നാണ് എടുത്തതെന്നു വ്യക്തമല്ല. തായ്‌വാനീസ് ടിവി നെറ്റ്‌വർക്കാണ് വാർത്ത പുറത്തുവിട്ടത്. വിഡിയോ പുറത്തായതോടെ പൈലറ്റ് സ്വമേധയാ കുറ്റമേറ്റു പറഞ്ഞതായി എയർലൈൻ അധികൃതർ പറഞ്ഞു. വിമാന യാത്രാ സുരക്ഷയ്ക്കു ഏറെ പ്രാധാന്യം നൽകുന്നവരാണ് ചൈന എയർലൈൻസ്. 

MORE IN WORLD
SHOW MORE