പത്തുവർഷമായി കൈ കഴുകിയിട്ടില്ല; തുറന്നുപറഞ്ഞ് അവതാരകൻ; വിഡിയോ

hand-wash-fox-news-20
SHARE

ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യം വേണ്ട ഒന്നാണ് ശുചിത്വം. എന്നാൽ പത്ത് വർഷമായി ഒരാൾ കൈ കഴുകിയിട്ടില്ല എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും? ലൈവ് ടെലിവിഷൻ പരിപാടിക്കിടെ ഒരവതാരകൻ പറഞ്ഞാലോ?

സംഭവത്തിലേക്ക് വരാം. ഫോക്സ് ന്യൂസിലെ ഫോക്സ് ആന്‍റ് ഫ്രണ്ട്സ് എന്ന പരിപാടിയിലാണ് സംഭവം, വേള്‍ഡ് പിസാ ഡേയുമായി ബന്ധപ്പെട്ട് ഒരു ദിവസം പഴക്കമുള്ള പിസ കഴിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച സഹ അവതാരകരായ എഡ് ഹെന്റിയും ജെഡേഡിയാ ബിലയും സംസാരിക്കവെയാണ് ഹെഗ്സെത്ത് ഇക്കാര്യം പറഞ്ഞത്. പഴകിയ ഭക്ഷണം കഴിക്കുമ്പോഴും വ്യക്തിശുചിത്വം പാലിക്കാത്തപ്പോഴും നഗ്നനേത്രം കൊണ്ടു കാണാനാകാത്ത അണുക്കള്‍ ശരീരത്തിനുള്ളില്‍ എത്തുകയും അസുഖം പിടിപെടാന്‍ കാരണമാകുകയും ചെയ്യുന്നുവെന്നായിരുന്നു അവരുടെ വാദം.

ചർച്ചക്കിടെയാണ് പത്തുവർഷമായി താൻ കൈ കഴുകിയിട്ടില്ലെന്ന വിവരം ഹെഗ്‌സെത്ത് വെളിപ്പെടുത്തിയത്. കീടാണുക്കള്‍ ഒരു യഥാര്‍ഥ കാര്യമല്ല. അവയെ താന്‍ കണ്ടിട്ടില്ല. ഇതുമൂലം തനിക്ക് ഇതുവരെ അസുഖം പിടിപെട്ടിട്ടില്ലെന്നും ഹെഗ്സെത്ത് പറഞ്ഞു. ഫോക്സ് ന്യൂസിലെ വാരാന്ത്യ പരിപാടിയായ ഫോക്സ് ആന്‍ഡ് ഫ്രണ്ട്സ് എന്ന ലൈവ് പരിപാടിക്കിടെയായിരുന്നു സംഭവം. ഹെഗ്സെത്തിന്റെ വെളിപ്പെടുത്തല്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. അദ്ദേഹത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി ട്വീറ്റുകളാണ് വരുന്നത്.

MORE IN WORLD
SHOW MORE