അരുമയായ ആള്‍ക്കുരങ്ങിനോട് ജാക്സന്റെ ക്രൂരത; ആത്മഹത്യാശ്രമം: വെളിപ്പെടുത്തൽ

michel-jackson-bubbles
SHARE

പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സൺ തന്നെ ഏഴ് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന ആരോപണവുമായി കൊറിയോഗ്രാഫർ രംഗത്തെത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങുന്നതിനു മുൻപേ  അതിഗുരുതരമായ ആരോപണം. മൈക്കിൾ ജാക്സൺ വളർത്തിയിരുന്ന ചിമ്പാൻസിയെ ക്രൂരമായി ജാക്സൺ മർദ്ദിക്കാറുണ്ടെന്നും ബബിൾസ് എന്ന ഓമന പേരിൽ അറിയപ്പെട്ടിരുന്ന ചിമ്പാൻസി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നതുമായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

മൈക്കിൾ ജാക്സന്റെ മ്യൂസിക് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുളള ബബിൾസ് ജാക്സന്റെ ഇണപിരിയാത്ത സുഹൃത്തായിരുന്നു. അതിസുന്ദരമായി ജാക്സന്റെ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുളള ആൾക്കുരങ്ങ് എന്നും ആരാധകർക്ക് വിസ്മയമായിരുന്നു. 

2003 ൽ ബാലപീഡനക്കേസിൽ മൈക്കിൾ ജാക്സൺ പ്രതിക്കൂട്ടിൽ നിൽക്കുന്ന സമയം സ്വയം മുറിവേൽപ്പിച്ച്  ബബിൾസ് ആത്മഹ്യയ്ക്ക് ശ്രമിച്ചിരുന്നു. മൈക്കിൾ ജാക്സൺ നിരന്തര മർദ്ദനവും ഇതിനു കാരണമായി രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 2009 ൽ മൈക്കിൾ ജാക്സണിന്റെ വിയോഗ വാർത്ത അറിഞ്ഞപ്പോഴും ചിമ്പാൻസി ആത്മഹത്യാ പ്രവണത കാണിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

പ്രശസ്ത ആനിമൽ ട്രെയിനറിൽ നിന്നാണ് ബബിൾസ് എന്ന മനുഷ്യക്കുരങ്ങിനെ ജാക്സൺ ദത്തെടുക്കുന്നത്. ലോസ് ആഞ്ജലിസിലെ ജാക്സന്റെ വസതിയിലായിരുന്നു ബബിൾ‌സിനെ പാർപ്പിച്ചിരുന്നത്. ബബിൾസ് ആക്രമണ സ്വഭാവം പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ തന്റെ കുഞ്ഞുങ്ങളെ ആക്രമിക്കുമോയെന്ന ഭയത്താൽ കാലിഫോർണിയയിലെ ആനിമൽ ട്രെയിനർക്ക് ചിമ്പാൻസിയെ ജാക്സൺ പിന്നീട് കൈമാറുകയായിരുന്നു. 

എന്നാൽ എങ്ങനെയാണ് ചിമ്പാൻസി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന കാര്യത്തിൽ വ്യക്തതയില്ല. സ്വയം മുറിവേൽപ്പിക്കാനുളള ശ്രമത്തിൽ ചിമ്പാൻസിക്ക് വൻ ക്ഷതമേറ്റിരുന്നു. ആക്രമണ സ്വഭാവം പ്രകടിപ്പിച്ചിരുന്ന ചിമ്പാൻസി അകാരണമായി സ്വയം മുറിവേൽപ്പിച്ചിരുന്നു. ജാക്സണിനോട് അമിത വിധേയത്വവും സ്നേഹവും കാണിച്ചിരുന്നു ഈ ആൾക്കുരങ്ങ് ഒരു കുഞ്ഞിനോട് എന്ന പോലെയാണ് ജാക്സണിനോട് ഇടപെട്ടിരുന്നതും. വൈകാരിക പ്രകടനങ്ങളും അതുപോലെ തന്നെയായിരുന്നു. 

 മുഖത്തും വയറ്റത്തും ജാക്സൺ ചിമ്പാൻസിയെ ഇടിക്കുകയും മർദിക്കുകയും ചെയ്യുമായിരുന്നു. ബബിൾസിനെ ജാക്സൺ അതിക്രൂരമായി ഉപദ്രവിക്കുന്നതിന് താൻ ദൃക്സാക്ഷിയായിരുന്നുവെന്ന് ജാകസ്ണിന്റെ സഹോദരി ടോയ ജാക്സണിന്റെ മുൻ ഭർത്താവ്  ജാക്ക് ഗോർഡൺ വ്യക്തമാക്കിയിരുന്നു. ചിമ്പാൻസി അനുഭവിച്ച കഷ്ടതകൾക്ക് ജാക്സൺ മാത്രമാണ് ഉത്തരവാദിയെന്ന്  പ്രൈമറ്റോളജിസ്റ്റ് ഡെയിം ജെയിം ഗുഡോൾ വ്യക്തമാക്കിയിരുന്നു. ഫ്ലോറിഡയിലുളള സെന്റർ ഫോർ എപ്സിലാണ് ഇപ്പോൾ  35 വയസുളള ചിമ്പാൻസി ജീവിക്കുന്നത്. 

2019 ജനുവരിയിൽ  സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ‘ലീവിങ് നെവര്‍ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിയിലെ വിവാദ വെളിപ്പെടുത്തലിനെതിരെ മൈക്കിൾ ജാക്സണിന്റെ കുടുംബം രംഗത്തു വന്നിരുന്നു. ഓസ്ട്രേലിയൻ സ്വദേശിയായ 36 കാരനായ കൊറിയോഗ്രാഫറാണ് ഡോക്യുമെന്ററിയിൽ ജാക്സണിനെതിരെ പീഡന ആരോപണം ഉന്നയിച്ചത്. 

bubbles-great-apes

തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പകരമായി 2016 ല്‍ മൈക്കിൾ ജാക്സണിന്റെ എസ്റ്റേറ്റിനെതിരെ 1.6 ബില്യണ്‍ തുകയുടെ നഷ്ടപരിഹാരക്കേസ് ഇയാൾ നൽകിയിരുന്നു. ഏഴാം വയസു മുതൽ 14 വയസുവരെ താൻ പീഡിപ്പിക്കപ്പെട്ടുവെന്നും കോറിയാഗ്രാഫർ പറയുന്നു. എന്നാല്‍ ആരോപണത്തില്‍ മൈക്കിള്‍ ജാക്സണിന്റെ എസ്റ്റേറ്റിന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളുകയായിരുന്നു.

മൈക്കിൾ ജാക്സന്റെ ഡോക്ടറായിരുന്ന കോൺറാഡ് മുറെ മൈക്കിൾ ജാക്സനെ പിതാവ് ജോ ജാക്സൺ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നതായി കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.  രാസപദാർത്ഥങ്ങൾ ഉപയോഗിച്ചാണ് പിതാവ് ജോ ജാക്സൺ മൈക്കിൾ ജാക്സനെ വന്ധ്യംകരണത്തിന് വിധേയനാക്കിയതെന്ന് മൈക്കിൾ ജാക്സനെ ചികിത്സിച്ച വിവാദ ഡോക്ടറായ കോൺറാഡ് മുറെ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട പിതാവാണ് അയാൾ. മൈക്കിളിന്റെ സ്വത സിദ്ധമായ ശബ്ദം നഷ്ടമാകാതിരിക്കാനാണ് രാസപദാർഥങ്ങൾ ഉപയോഗിച്ച് വന്ധ്യംകരണം നടത്തിയതെന്നും മുറെ പറയുന്നു.

MORE IN WORLD
SHOW MORE