കേക്കുമായി മകന്റെ പിറന്നാളിനു അമ്മയെത്തി; വെന്തുരുകിയ രണ്ട് ബൂട്ട് ബാക്കി

arthur-vinicius
SHARE

എമിലിയാനോ സല എന്ന മിടുക്കനായ യുവ ഫുട്ബോളറുടെ അതിദാരുണമായ മരണത്തിൽ നിന്ന് ലോകം കരയറുന്നതിനു മുൻപേ ഉളളുലച്ച് മറ്റൊരു ദുരിതം കൂടി. ബ്രസീലിലെ വിഖ്യാത ക്ലബിന്റെ താരമായിരുന്നു പതിനഞ്ചുകാരനായ ആര്‍തര്‍ വിനീഷ്യസ് ആണ് കണ്ണീരോർമ്മയാകുന്നത്. ശനിയാഴ്ച പതിനഞ്ചാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ദുരിതം പറന്നെത്തിയത്. ക്ലബിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച 10 അണ്ടര്‍ 15 കളിക്കാരില്‍ ആര്‍തറമുണ്ടായിരുന്നു

ഫ്‌ളമിങോ ഫുട്ബോൾ അക്കാദമിയിലെ തീപ്പിടുത്തത്തിൽ പൊന്നൊമന മകൻ പിടഞ്ഞു മരിക്കുമ്പോൾ ഇതൊന്നുമറിയാതെ മകന്റെ പിറന്നാൾ ആഘോഷിക്കാൻ  കേക്കും സമ്മാനങ്ങളുമായി അമ്മ വോള്‍ട്ടോ റെസാന്‍ഡോ വെള്ളിയാഴ്ച റിയോയില്‍ നിന്ന് പുറപ്പെട്ടിരുന്നു. ആഘോഷവും മകന്റെ പുഞ്ചിരിക്കുന്ന മുഖവും മനസിൽ കണ്ട വോൾട്ടോയെ കാത്തിരുന്നത് വിനീഷ്യസിന്റെ വെന്തുരുകിയ ശരീരമായിരുന്നു. ഇനിയൊരു കൊല്ലം കൂടിക്കഴിഞ്ഞാല്‍ ഫ്‌ളമിങോയുടെ അണ്ടര്‍ 15 ടീമില്‍ നിന്ന് സ്ഥാനക്കയറ്റം അവന് ലഭിക്കും. അതിന്റെ സന്തോഷം ആഷോഘിക്കുകയായിരുന്നു വിനീഷ്യസ്. പക്ഷേ വിധി മറ്റൊന്നായിരുന്നു. 

ഏറെ നാളുകൾക്ക് ശേഷം മകനെ കാണാൻ വന്ന അമ്മയുടെ ദുഖം കണ്ടിരുന്നവർക്ക് താങ്ങാനായില്ല. അവർ ആ ബൂട്ടുകളെ നെഞ്ചോട് ചേർത്ത് പിഞ്ചുകുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകൾ ഉണ്ടായിരുന്നില്ല. ബ്രസീലിലെ ഇതിഹാസ താരങ്ങൾക്ക് ജൻമം നൽകിയ  അക്കാദമിയിലെ പ്രതിരോധ താരമായിരുന്നു വിനീസ്യസ്. പട്ടിണിയേയും ഇല്ലായ്മകളെയും അതിജീവിച്ച് ജീവിതത്തോട് െപാരുതി കയറിയ നാളെയും വാഗ്ദ്ദാനമാണ് ഒരൊറ്റ ദിവസം കൊണ്ട് അവസാനിച്ചത്. 

യൂറോപ്യന്‍ ടീമുകളുടെ നോട്ടം ആര്‍തര്‍ വിനീഷ്യസിനുമേലും ഉണ്ടായിരുന്നു. പക്ഷെ ഒരൊറ്റ ദിവസത്തിനുള്ളില്‍ എല്ലാ സ്വപ്‌നവും വെന്തരിഞ്ഞു.വിനീഷ്യസിനെകൂടാതെ 9 യുവതാരങ്ങളെയാണ് അന്ന് തീ വിഴുങ്ങിയത്. 14നും 15നും ഇടയില്‍ പ്രായമുള്ളവര്‍. മുന്നേറ്റതാരങ്ങളായ അതില പൈക്‌സോ, വിറ്റയര്‍ ഇസായസ്, ഗോള്‍കീപ്പര്‍മാരായ ബെര്‍നാഡോ പിസറ്റെ, ക്രിസ്റ്റ്യന്‍ എസ്മാരിയോ, മധ്യനിര താരങ്ങളായ ഗെഡ്‌സണ്‍ സാന്റോസ്, പാബ്ലോ ഹെന്റിക്, ലെഫ്റ്റ് വിങര്‍ ജോര്‍ജ് എഡ്വേര്‍ഡോ, റൈറ്റ് ബാക്ക് തോമസ് റോസ്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ റിക്വെല്‍മെ എന്നിവരും യാത്രയായി.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.