മോഡലാക്കാമെന്ന് വാഗ്ദാനം; 10 വർഷം ലൈംഗിക അടിമയാക്കി പീഡനം; ക്രൂരത

rape-representative-image
SHARE

മോഡലിംഗ് രംഗത്ത് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗിക അടിമയാക്കിയെന്ന് ആരോപണം. റൊമാനിയൻ സ്വദേശിയായ യുവതിയാണ് ക്രൂരതയുടെ ഇര. പത്ത് വർഷങ്ങൾക്ക് മുൻപ് മോഡലാക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ യുകെയിലേക്ക് കൊണ്ടുപോകുകയായിരുന്നു. 

അന്ന് അവൾക്ക് 20 വയസ്സ്. മോഡലാകണമെന്ന സ്വപ്നം അവളെ എത്തിച്ചത് യുകെയില്‍. അവിടെയെത്തിയപ്പോൾ അപരിചിതരായ ആളു‍കൾക്കൊപ്പം ലൈംഗികബന്ധത്തിന് നിർബന്ധിച്ചു.സമ്മതിക്കാതായപ്പോൾ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വഴങ്ങില്ലെന്ന് കണ്ടപ്പോൾ മയക്കുമരുന്ന് നൽകി. ക്രമേണ അവരുടെ ലൈംഗിക അടിമയാക്കി മാറ്റിയെന്നെ. എല്ലാദിവസവും മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു. 

എതിർത്തപ്പോഴൊക്കെ ഭീഷണി, ബ്ലാക്ക്മെയിലിങ്. പത്തുവര്‍ഷത്തെ ജീവിതത്തെ നരകം എന്നാണ് യുവതി വിശേഷിപ്പിച്ചത്. 

കഴിഞ്ഞ വർഷം യുവതിക്കടുത്തെത്തിയ ഇടപാടുകാരനാണ് ഒടുവിൽ സഹായിച്ചത്. യുവതിയുടെ കഥ കേട്ട ഇയാൾ രക്ഷപെടുത്താൻ തയ്യാറാവുകയായിരുന്നു. അങ്ങനെ യുെകയിൽ നിന്ന് തിരികെ റൊമാനിയയിലെത്തി. റൊമാനിയയിൽ നിന്ന് ഇതിനുമുൻപും യുവതികളെ കടത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

MORE IN WORLD
SHOW MORE