ബ്രിട്ടനിൽ ആദ്യമായി ഗർഭം ധരിച്ച പുരുഷൻ; അനുഭവങ്ങളുടെ തീരാക്കടൽ

hayden-cross-transgender
SHARE

കാലം മാറുകയാണ് ഭിന്നലിംഗക്കാർ എന്ന് ആക്ഷേപിച്ച് വിളിച്ചിരുന്ന ഒരു ജനതയുടെ പോരാട്ട വീര്യത്തിനു മുന്നിൽ തലകുനിക്കുകയാണ് ലോകം. ഞങ്ങൾക്ക് ഭിന്നലിംഗമൊന്നുമില്ല നിങ്ങളെ പോലെ തന്നെ സ്വഭാവികമാണ് ഞങ്ങളുടെ ജനനമെന്ന് വിളിച്ചു പറയാനും തലയുയർത്തി ജീവിച്ചു കാണിക്കാനും ട്രാൻസ്ജെൻഡറുകൾ പഠിച്ചു കഴിഞ്ഞു. സ്ത്രീകളെയും പുരുഷൻമാരെയും പോലെ തന്നെ ട്രാൻസ്ജെൻഡറുകളെ അംഗീകരിക്കാൻ ഇപ്പോഴും ആളുകൾ വിമുഖത കാണിക്കുന്നുവെന്നത് വസ്തുതയാണ് താനും. 

തങ്ങളുടെ അസ്ഥിത്വം തന്നെ ഉറപ്പിച്ചു കിട്ടുവാൻ ട്രാൻസ്ജെൻഡർ വ്യക്തികൾ നടത്തിയ പോരാട്ടങ്ങൾ ചെറുതൊന്നുമല്ല. ലോകത്തിനു മുന്നിൽ പല മാതൃകങ്ങളും ഉണ്ട്. എന്നാൽ വൻ വേട്ടയാടലുകൾക്കും കളിയാക്കലുകൾക്കു മുന്നിൽ പതറാതെ ആഗ്രഹിക്കുന്നതു പോലെയുളള ജീവിതം കെട്ടിപ്പടുക്കാൻ തങ്ങൾ നടത്തിയ പോരാട്ടങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ബ്രിട്ടനിൽ നിന്നുളള ട്രാൻസ്ജെൻഡറായ ഹെയ്ഡൻ ക്രോസ് രാജ്യാന്തരമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഹെയ്ഡൻ തന്റെ  പോരാട്ടത്തെ കുറിച്ച്  തുറന്നു പറയുന്നത്. 

2017 ജൂലൈയിൽ ഒരു പെൺകുഞ്ഞിന് ജൻമം നൽകി കൊണ്ടാണ് ഹെയ്ഡൻ ക്രോസ് വാർത്തകളിൽ ഇടം നേടിയത്. ബ്രിട്ടനിൽ ആദ്യമായി ഗർഭം ധരിച്ച് പ്രസവിക്കുന്ന പുരുഷനായിരുന്നു ഹെയ്ഡൻ ക്രോസ്. പെൺകുഞ്ഞിനാണ് 21 കാരനായ ഹെയ്ഡൻ ജൻമം നൽകിയത്. സ്ത്രീയായി ജനിച്ച ഹെയ്ഡൻ ഹോര്‍മോണ്‍ ചികിത്സയും ശസ്ത്രക്രിയകളും നടത്തി പുരുഷനായി മാറുകയായിരുന്നു.നിയമപരമായി പുരുഷന്‍ ആയി മാറിയെങ്കിലും അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്തിരുന്നില്ല. ഫെയ്സ്ബുക്കിലൂടെ ബീജദാതാവിനെ കണ്ടെത്തിയായിരുന്നു ഗർഭധാരണം. അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം െചയ്താൽ സ്വന്തം കുഞ്ഞെന്ന സ്വപ്നം നടക്കാതെയാകുമോയെന്ന ഭയമുണ്ടായിരുന്നു ഹെയ്ഡന്. സ്വന്തമായി ഒരു കുഞ്ഞ് എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായതോടെ അണ്ഡോത്പ്പാദനം നിര്‍ത്തുന്നതടക്കമുള്ള ചികിത്സകൾക്ക് ഹെയ്ഡൻ വിധേയമായി. കുഞ്ഞിന് ജൻമം നൽകിയതിന് 11 മാസങ്ങൾക്കു ശേഷം സ്തനങ്ങൾ നീക്കം ചെയ്തു. 

ബ്രിട്ടനിലെ ദേശീയ ആരോഗ്യ സേവന വിഭാഗം അണ്ഡോൽപാദനം അവസാനിപ്പിക്കാനുളള ശസ്ത്രക്രിയയ്ക്ക് നാലായിരം പണ്ട് നൽകാൻ തയ്യാറല്ലെന്ന് അറിയച്ചതോടെ ഒരേ സമയം സ്ത്രീയും പുരുഷനുമായി ഹെയ്ഡൻ ക്രോസിനു തുടേരണ്ടി വന്നു. ഇതിനിടെ പുരുഷനായിരിക്കേ തന്നെ ഗർഭം ധരിക്കാനുളള സാധ്യതകൾ തേടുകയും ചെയ്തു. എന്നാൽ താൻ നടത്തിയത് വൻ പോരാട്ടമായിരുന്നുവെന്നും ഇനിയൊരാളും ഇത്തരമൊരു അവസ്ഥതയിലൂടെ കടന്നു പോകാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും കഴിഞ്ഞ ദിവസം  നൽകിയ അഭിമുഖത്തിൽ ഹെയ്ഡൻ ക്രോസ് വ്യക്തമാക്കി. വിചാരിക്കുന്നതിലും സങ്കീർണമാണ് അത്. പ്രസവവേദനയറിഞ്ഞു ഒരു കുഞ്ഞിന് ജൻമം നൽകുന്നത് വളരെയധികം സന്തോഷം നൽകുന്നതായിരുന്നു. എന്നാൽ ട്രാൻസ്ജെൻഡർ എന്ന നിലയിൽ നേരിടേണ്ടി വന്ന അപമാനവും ഒറ്റപ്പെടലും ചെറുതൊന്നുമായിരുന്നില്ലെന്നും ഹെയ്ഡൻ ക്രോസ് പറയുന്നു. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.