18 പേർക്കൊപ്പം വരെ കഴിയേണ്ടി വന്ന രാത്രി; നടുക്കും ക്രൂരതകളുടെ ഇര: നോവുകഥ

sarah-forsyth
SHARE

ഒരു നഴ്സറി ടീച്ചറാകുക എന്ന കുഞ്ഞു സ്വപ്നമേ കൗമാരക്കാരിയായ ഡച്ച് യുവതി സാറാ ഫേർസേത്തിന് ഉണ്ടായിരുന്നുളളു. നഴ്സറി ജോലിക്കു വേണ്ടി അയച്ച അപേക്ഷ തന്റെ ജീവിതത്തിന്റെ ശോഭ കെടുത്തുമെന്ന് സ്വപ്നത്തിൽ പോലും അവർ കരുതിയിരുന്നില്ല. ആംസറ്റര്‍ഡാമിലേക്ക് ജോലി തേടി എത്തിയ സാറാ വേശ്യാലയത്തിലാണ് എത്തിപ്പെട്ടത്. തോക്കിൻമുനയിൽ സാറാ തട്ടിക്കൊണ്ടു പോകലിന് വിധേയയായി. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു.  ആദ്യ ദിവസം തന്നെ ഇരുപതോളം പേരാണ് സാറായെ ക്രൂരമായി ബലാത്സംഗം ചെയ്തത്. കണക്കില്ലാതെ മയക്കുമരുന്നു കഴിച്ചാണ് ആ ക്രൂരദിവസത്തെ സാറ‌ നേരിട്ടത്. സ്ലേവ് ഗേൾ എന്ന സാറാ ഫേർസേത്തിന്റെ പുസ്തകത്തിലാണ് മനഃസാക്ഷി മരവിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉളളത്.

നഴ്സറി ജോലിക്കു വേണ്ടി പ്രമുഖ പത്രങ്ങളിൽ വന്ന പരസ്യം  വേശ്യാലയം നടത്തുന്ന ജോണ്‍ റീസ് എന്ന ക്രിമിനലിന്റെ ബുദ്ധിയായിരുന്നു. അഭിമുഖത്തിനായി ഹാളിൽ എത്തിയപ്പോൾ തനിക്കു ഇറങ്ങി ഓടാൻ തോന്നിയെന്നും ഇത് വേണ്ടെന്നു മനസ് പറയുന്നതായും സാറാ ഓർത്തെടുക്കുന്നു. വിമാനത്താവളത്തിൽ വച്ചാണ് സാറ ജോൺ റീസ് എന്നയാളെ പരിചയപ്പെടുന്നത്. അന്നു തന്നെ ചതിയിൽ റീസിന്റെ വേശ്യാലയത്തിൽ സാറ തളളപ്പെട്ടു.  കണ്ടമാത്രയിൽ അയാൾ എന്റെ പാസ്പോർട്ട് കൈവശപ്പെടുത്തുകയും എന്റെ വായിൽ തോക്കു തിരുകയും െചയ്തു. ആദ്യമായി ഒരു പുരുഷനുമായി ശീരരം പങ്കിട്ടപ്പോൾ ശരീരം തളർന്നു പോയെന്നും അനിയന്ത്രിതമായി വിറച്ചുവെന്നും സാറ കുറിക്കുന്നു. ഒരു ആഴ്ച കഴിഞ്ഞുമ്പോൾ യുഗ്ലോസാവിയോയിൽ നിന്നുളള ഒരാൾക്ക് സാറയെ റീസ് വിറ്റു. നായകുട്ടികൾക്കൊപ്പമായിരുന്നു സാറയുടെ താമസം. അയാൾക്കു പണം ഉണ്ടാക്കാൻ വേണ്ടി 18 പേർക്കൊപ്പം വരെ ഒരു രാത്രി തനിക്കു കഴിയേണ്ടി വന്നുവെന്നും സാറ പറയുന്നു. 

ചോര മരവിക്കുന്ന ക്രൂരതയാണ് സാറയ്ക്ക് നേരിടേണ്ടി വന്നത്. ചതിച്ചും ഭയപ്പെടുത്തിയും പെൺകുട്ടികളെ വേശ്യാവൃത്തിയിലേയ്ക്ക് തളളിവിടുന്ന നിരവധി സംഘങ്ങൾ ഉണ്ട്. ഞെട്ടിക്കുന്നതാണ് ഇവരുടെ ജീവിത രീതികൾ. ലൈംഗികതയ്ക്കിടയിൽ ഒരാൾ കൊല്ലപ്പെടുന്ന സ്നഫ് എന്ന പോൺ സിനിമയുടെ ഭാഗമായി തായ് പെൺകുട്ടിയെ ക്രൂരമായി കൊല്ലുന്നത് നിസഹായകതയോടെ നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ട് സാറയ്ക്ക്. വേശ്യാവൃത്തിയിലൂടെ വൻ തുക നേടിയെടുത്തതിനു ശേഷമായിരുന്നു തായ് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. 

താൻ മരിക്കാൻ പോകുന്നുവെന്ന് അവൾ തിരിച്ചറഞ്ഞ നിമിഷത്തെ കുറിച്ചും ഓർത്തെടുക്കുകയാണ് സാറ. അവളുടെ തോളില്‍ നിന്നും മാംസം ചിതറുന്നതും വെടിയുണ്ട് തല പിളര്‍ക്കുന്നതും പിന്നീട് അനേകം രാത്രികളില്‍ തന്റെ ഉറക്കെ കെടുത്തിയെന്നും സാറ പറയുന്നു. മറ്റൊരിക്കല്‍ തന്നെപ്പോലെ തടവിലാക്കപ്പെട്ട് നിര്‍ബ്ബന്ധിത വേശ്യാവൃത്തിക്ക് ഉപയോഗിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ സംഘാഗങ്ങൾ  തമ്മില്‍ വഴക്കുണ്ടാക്കിയതും ഒരാളുടെ തല അക്രമി വെട്ടിമാറ്റുന്നതും അത് നിലത്ത് കിടന്നുരുളുന്നതും കാണേണ്ടി വന്നതായി ഫോർസേത്ത് ഓര്‍ക്കുന്നു.

ഈ മാസം പുറത്തിറങ്ങുന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തകം ഇതിനകം തന്നെ ചർച്ചയായി കഴിഞ്ഞു. രക്ഷപ്പെടാൻ പലതവണ ആലോചിച്ചുവെങ്കിലും വെടിയേറ്റു മരിച്ച തായ് പെൺകുട്ടിയുടെ മുഖം ഓർമ്മ വരുമ്പോൾ വേണ്ടെന്നു വയ്ക്കും. സ്നഫ് സിനിമ രീതിയിൽ കൊല്ലപ്പെട്ട പെൺകുട്ടി ആ വേശ്യാലയത്തിലുളള പലർക്കുമുളള മുന്നറിയിപ്പായിരുന്നു. എതിർക്കുന്നവരും ആവശ്യം കഴിഞ്ഞവരും തലപ്പൊട്ടിച്ചിതറി മരണത്തിനു കീഴടങ്ങിട്ടുണ്ടാകാമെന്നും സാറ കണക്കുകൂട്ടി. ഒടുവിൽ 1997 ലാണ് വേശ്യാലയത്തിൽ നിന്ന് സാറ രക്ഷപ്പെടുന്നത്. ഡച്ച് പൊലീസാണ് സാറയുടെ രക്ഷയ്ക്ക് എത്തിയത്. റീസിനെയും സംഘത്തെയും കുടുക്കാൻ സാറയെ അവർ കരുവാക്കി. 1999 ൽ വേശ്യാലയത്തിൽ നിന്ന് സാറ ഒളിച്ചോടി. 

െപാലീസിന് മൊഴി നൽകിയതോടെ സ്വന്തം രാജ്യമായ ഹോളണ്ടിൽ നിന്ന് ബെൽജീയത്തിലേയ്ക്ക് പാലായനം ചെയ്യേണ്ടി വന്നു. കൊടുംക്രുരകൃത്യത്തിനാണ് അറസ്റ്റിലായെങ്കിലും വളരെ കുറഞ്ഞ ശിക്ഷയെ ജോൺ റീസിനും കൂട്ടാളികൾക്കും ലഭിച്ചുളളു. ഡച്ച് കോടതി അഞ്ചുവർഷം മനുഷ്യക്കടത്തിനും ലെസ്റ്റർ ക്രൗൺ കോടി രണ്ടു വർഷത്തിനും ജോണിനെയും കൂട്ടാളികളെയും ശിക്ഷിച്ചു.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.