അബദ്ധത്തിൽ വിഴുങ്ങിയ പല്ലുകുത്തി കരളിൽ തറച്ചു; 'ലോകത്ത് ആദ്യം': ശസ്ത്രക്രിയ

image-for-representation
SHARE

അറുപത്തൊന്നുകാരിയായ ലബനൻ സ്വദേശി അബദ്ധത്തിലാണ് പല്ലുകുത്തി വിഴുങ്ങിയത്. വിട്ടുമാറാത്ത ശാരീരികാസ്വാസ്ഥ്യവും വയറുവേദനയും മൂലം അതികഠിനമായ വേദനകളിലൂടെ ഈ 61 കാരി കടന്നു പോയപ്പോഴും അബദ്ധത്തിൽ വിഴുങ്ങിയ പല്ലുകുത്തി കരളിൽ തറച്ച കാര്യം ഇവരോ ചികിത്സിക്കുന്ന ഡോക്ടർമാരോ അറിഞ്ഞതുമില്ല. കടുത്ത വയറുവേദയും ശാരീരികാസ്വാസ്ഥ്യവും മൂല‌മാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർച്ചയായി രണ്ട് മാസത്തോളം വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും വേദനയുടെ കാരണം കണ്ടുപിടിക്കാൻ ഡോക്ടർമാർക്കു കഴിഞ്ഞതുമില്ല. 

സി.ടി സ്കാനിൽ ഇവരുടെ കരളിൽ മൂന്നിഞ്ച് വലുപ്പമുളള തടിപ്പ് കണ്ടെത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ആന്റിബയോട്ടിക്കുകളാണ് ഡോക്ടർമാർ നൽകിയിരുന്നത്. രണ്ടാഴ്ച ആന്റിബയോട്ടിക്കുകൾ കഴിച്ചുവെങ്കിലും വേദന കൂടിയതല്ലാതെ കുറഞ്ഞില്ല.എം.ആർ.ഐ സ്കാനിങ്ങിൽ ഈ തടിപ്പു വർധിച്ചതായി കണ്ടെത്തുകയായിരുന്നു. രോഗിയുടെ ലക്ഷണങ്ങളിൽ നിന്ന് പുറത്തു നിന്നുളള ഒരു വസ്തു ശരീരത്തിനുളളിൽ ആഘാതം ഏൽപ്പിക്കുന്നതായി ഡോക്ടർമാർ മനസിലാക്കി. വയറിനും കരളിനും ഇടയിലുളള ഭാഗത്ത് പഴുപ്പു ബാധിച്ചത് ഈ നിഗമനത്തിന് ശക്തി കൂട്ടി. 

ആന്റിബയോട്ടിക്കുകൾ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകത്തതിനെ തുടർന്ന് ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ശരീരത്തിനുളളിൽ മറ്റു വസ്തുക്കൾ പ്രവേശിച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ടെങ്കിലും പല്ലുകുത്തി കരളിൽ തറയ്ക്കുന്നത് ആദ്യമായാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ലബനനിലെ സെയിന്റ് ജോർജ് ഹോസ്പറ്റില്ൽ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലാണ് ഇവർ പരിശോധന നടത്തിയത്. ശരീരത്തിന്റെ ഭാഗമല്ലാതെ പുറത്തുനിന്നുള്ള വസ്തുക്കൾ ഉള്ളിൽ പ്രവേശിക്കുന്ന സംഭവങ്ങളിൽ പലതും ഗുരുതരപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയല്ല. പല്ലുകുത്തി അബദ്ധത്തിൽ  വയറ്റിൽ  എത്തിയ 136 സംഭവങ്ങൾ അമേരിക്കയില് ‍മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലുളള സംഭവം ലോകത്തിൽ ആദ്യമായാണെന്നും ലബനൻ സ്വദേശിയെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നു. 

MORE IN WORLD
SHOW MORE