കുരങ്ങിനെ ലൈംഗികമായി ഉപദ്രവിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവതിക്ക് ശിക്ഷ; അപൂർവ്വം

basma-ahmed
SHARE

മനുഷ്യ കുരങ്ങായ ഉറാങ്ങുട്ടാനെ ലൈംഗികമായി ഒരു സംഘം പീഡിപ്പിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ഇന്തൊനീഷ്യയിൽ നിന്നും അതിസാഹസികമമായി രക്ഷപ്പെടുത്തിയ പോണിയുടെ ജീവിതക്കഥ മനുഷ്യന്റെ ക്രൂരതകളുടെ സമാനതകളില്ലാത്ത ഉദാഹരണമായിരുന്നു. സമാനമായ കേസിൽ ഈജിപ്റ്റിലെ കെയ്റോയിൽ യുവതിയെ കോടതി തടവിന് ശിക്ഷിച്ചു. 

ഈജിപ്റ്റിലെ മന്‍സൗറ സിറ്റി കോടതിയാണ് അപൂര്‍വ്വമായ കേസില്‍ ശിക്ഷ നടപ്പിലാക്കിയത്. ബസ്മ അഹമ്മദ് എന്ന യുവതിയാണ് തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു സംഭവം. ബസ്മ അഹമ്മദ് എന്ന യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിഡിയോ ആണ് കേസിന് ആധാരം. 90 സെക്കെന്റോളം ദൈര്‍ഘ്യമുള്ള വിഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് യുവതിക്കെതിരെ കേസെടുത്തത്. 

25കാരിയായ ബസ്മ അഹമ്മദ് കുരങ്ങിന്റെ ജനനേന്ദ്രിയത്തിൽ പലതവണ സ്പർശിക്കുകയും ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ നടത്തിയെന്നും ആരോപിച്ചാണ് കേസെടുത്തത്. തന്റെ അറിവോടും സമ്മതോടും കൂടിയല്ല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതെന്ന് യുവതി വാദിച്ചുവെങ്കിലും വിലപ്പോയില്ല. കോടതി പെൺകുട്ടിയുടെ വാദങ്ങളെല്ലാം തള്ളുകയായിരുന്നു. കോടതിയുടെ അന്വേഷണത്തില്‍ സദാചാരലംഘനത്തിനു യുവതിക്കുമേല്‍ മറ്റു രണ്ടു കേസുകള്‍ നില നിന്നതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ വാദങ്ങൾ തളളി.

ഒരു പെറ്റ് ഷോപ്പിലെ കൂട്ടിൽ കിടന്ന കുരങ്ങിനെയാണ് ബസ്മ ഉപദ്രവിച്ചത്. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ ഒക്ടോബറിൽ ബസ്മയെ അറസ്റ്റ് ചെയ്തു.

MORE IN WORLD
SHOW MORE