ക്രിസ്മസ് സമ്മാനങ്ങളുമായി ആന സാന്താ

santa
SHARE

ക്രിസ്മസ് സമ്മാനങ്ങളുമായി റെയ്‌ന്‍ഡിയറുകളുടെ പുറത്തേറിവരുന്ന സാന്താക്ലോസിനെയാണ് സാധാരണ കുട്ടികള്‍ കാത്തിരിക്കുന്നത് എന്നാല്‍ തായ്‌ലാന്റിലെ കാഴ്ച്ചകള്‍ വ്യത്യസ്ഥമാണ്. തായ്‌ലാന്റിലെ അയുത്തായ പ്രവിശ്യയിലെ ഒരു സ്കൂളിലേക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി എത്തിയത് ആനകളാണ്.

തായ്‌ലാന്റില്‍ ആനകള്‍ പുതിയ കാഴ്ച്ചയല്ല. എന്നാല്‍ ക്രിസ്മസ് സമ്മാനങ്ങളുമായി ആനകളെത്തുന്നത് അപൂര്‍വമാണ്. സമ്മാനങ്ങള്‍ പ്രതീക്ഷിച്ച് നിന്ന കുട്ടികള്‍ക്കിടയിലേക്ക് വന്നത് അഞ്ച് ആനകളാണ് അതും നല്ല അടിപൊളി വേഷത്തില്‍.

ആനകൂട്ടം തുമ്പികൈക്കൊണ്ട് ക്രിസ്മസ് സമ്മാനങ്ങള്‍ ഓരോ കുട്ടികളുടെയും കൈകളിലെത്തിച്ചു. സമ്മാനങ്ങള്‍ മാത്രമല്ല കുട്ടികള്‍‌ക്കൊപ്പം ഡാന്‍സ് ചെയ്യാനും ആനക്കൂട്ടത്തില്‍ ഒരു കുട്ടിക്കൊമ്പന്‍ ഉണ്ടായിരുന്നു. ആനക്കൂട്ടത്തിനൊപ്പം കുട്ടികളും ആടിപ്പാടി ക്രിസ്മസ് ആഘോഷം ഗംഭിരമാക്കി. ഒടുവില്‍ സ്കൂളില്‍ ക്രിസ്മസിന്റെ ആഘോഷനിമിഷങ്ങള്‍ക്ക് ആനചന്തം നല്‍കി ആനക്കൂട്ടം മടങ്ങി.

MORE IN WORLD
SHOW MORE