നാളികേരവും ഇരുമ്പും നൽകാം; ഗോത്ര വർഗക്കാരിൽ നിന്നും മൃതദേഹം കിട്ടാൻ ശ്രമം ഉൗർജ്ജിതം

 ഇടത് ജോൺ അലൻ ചൗ, വലത്ത് 1991ൽ  ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ച് ഗോത്രവര്‍ഗക്കാരുമായി ഇടപെടുന്നതിന്റെ ചിത്രം.
ഇടത് ജോൺ അലൻ ചൗ, വലത്ത് 1991ലും ആന്‍ഡാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ച് ഗോത്രവര്‍ഗക്കാരുമായി ഇടപെടുന്നതിന്റെ ചിത്രം.
SHARE

ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപിൽ ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട യുഎസ് പൗരന്റെ മൃതദേഹം വീണ്ടെടുക്കാൻ ഉൗർജ്ജിത ശ്രമം. ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയ അലന്റെ മൃതദേഹം ഇപ്പോള്‍ ദ്വീപില്‍ തന്നെയാണ് ഉളളത്. മത്സ്യത്തൊഴിലാളികള്‍ക്ക് 25000 രൂപ നൽകി, അവരുടെ സഹായത്തോടെയാണ് അലൻ ദ്വീപിലെത്തിയത്. അലനെ ഗോത്രവർഗ്ഗക്കാർ അമ്പെയ്യുന്നതും മൃതദേഹം വലിച്ചുകൊണ്ടുപോയി കുഴിച്ചുമൂടുന്നതും കണ്ടത് ഇതേ മത്സ്യത്തൊഴിലാളികൾ തന്നെയാണ്. 

മൃതദേഹം വീണ്ടെടുക്കാൻ നിർദേശങ്ങൾ മുന്നോട്ടു വച്ച് പ്രശസ്ത നരവംശ ശാസ്ത്രഞ്ജനായ ടി.എൻ പണ്ഡിറ്റ് മുന്നോട്ടു വന്നു.  1966ലും 1991ലും ആന്‍ഡാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ച് ഗോത്രവര്‍ഗക്കാരുമായി ഇടപെട്ടിട്ടുളള അനുഭവത്തിന്റെ വെളിച്ചത്തിലാണ് 83 കാരനായ പണ്ഡിറ്റ് നിർദ്ദേശങ്ങളുമായി മുന്നോട്ടു വന്നത്. ഇന്ത്യയുടെ നരവംശശാസ്ത്ര സര്‍വേയുടെ ഭാഗമായിട്ടായിരുന്നു അതിസാഹസികമായ ദൗത്യത്തിന് അദ്ദേഹം അന്ന് മുതിർന്നത്. നാളികേരം, ഇരുമ്പ് കഷണങ്ങള്‍ എന്നിവ സെന്റിനെലസ് ഗോത്രവര്‍ഗക്കാര്‍ക്ക് സമ്മാനമായി നല്‍കി അവരെ സമീപിക്കാനാണ്  അദ്ദേഹത്തിന്റെ ആദ്യനിർദേശം. 

anthropologist-tn-pandit
1991ൽ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ച് ഗോത്രവര്‍ഗക്കാരുമായി ടി.എൻ പണ്ഡിറ്റ് ഇടപെടുന്നു.

ഉച്ചയ്ക്കോ വൈകുന്നേരമോ ചെറിയ സംഘം തീരത്തേക്ക് പോയാൽ ഗോത്രവർഗ്ഗക്കാർ തീരത്ത് ഉണ്ടാകില്ലെന്നും ആ സമയത്ത് തേങ്ങയും ഇരുമ്പും സമ്മാനമായി നൽകിയാൽ മൃതദേഹം എടുക്കാൻ നമ്മളെ അവർ അനുവദിക്കുമെന്നും പണ്ഡിറ്റ് പറയുന്നു. അമ്പെയ്ത്ത് എത്താത്ത ദൂരത്ത് ബോട്ട് നിര്‍ത്തണം.പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായവും തേടുന്നത് നന്നായിരിക്കും പണ്ഡിറ്റ് പറഞ്ഞു. 2015 വരെ കേന്ദ്ര ആദിവാസി വികസന മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന പണ്ഡിറ്റിനെ കേൾക്കുന്നത് ഉചിതമായിരിക്കുമെന്നാണ് നിലപാടിലാണ് നരവംശ ശാസ്തജ്ഞർ.

ഈ ആദിവാസി വിഭാഗത്തെ ശത്രുവായി കാണുന്നതിലും പണ്ഡിറ്റ് എതിർ അഭിപ്രായം രേഖപ്പെടുത്തി. നമ്മളാണ് കയ്യേറ്റക്കാർ. അവരുടെ പ്രദേശത്ത് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. അവർ അവരുടെ രക്ഷ നോക്കുകയാണ് ചെയ്തത്. ആദ്യത്തെ തവണ അമ്പെയ്തപ്പോൾ തന്നെ അദ്ദേഹം ശ്രദ്ധിക്കണമെന്നായിരുന്നു. സംഭവിച്ചത് ദൗർഭാഗ്യകരമായി പോയി. പണ്ഡിറ്റ് പറഞ്ഞു. 

tn-pandit
ടി.എൻ പണ്ഡിറ്റ്– നരവംശ ശാസ്ത്രഞ്ജൻ

കൊല്ലപ്പെട്ട ഇരുപത്തിയാറുകാരനായ ജോൺ അലൻ ചൗ  മരണം മുന്നിൽ‌ക്കണ്ടിരുന്നെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ദ്വീപിലുള്ളവരെ മതപരിവർത്തനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ ഇവിടെയെത്തിയതെന്നും റിപ്പോർ‌ട്ടുകൾ പറയുന്നു. ''എനിക്ക് പേടിയാകുന്നു. ഈ സൂര്യാസ്തമയക്കാഴ്ച മനോഹരമാണ്, കരച്ചിൽ വരുന്നു എനിക്ക്. ഞാൻ കാണുന്ന അവസാനത്തെ സൂര്യാസ്തമയമാകുമോ ഇതെന്ന് ഞാൻ ഭയക്കുന്നു'', ഇരുപത്തിയാറുകാരനായ ജോൺ അലൻ ചൗ അവസാനമായി കുറിച്ചു. 

പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവർഗ്ഗക്കാരാണ് സെന്റിനൽ ദ്വീപിലേത്. ആദ്യതവണയെത്തിയപ്പോൾ അലനെ കണ്ട ഗോത്രവർഗ്ഗക്കാരിൽ ഒരാൾ അമ്പെയ്തിരുന്നു. അലന്റെ ബൈബിളിലാണ് അമ്പ് കൊണ്ടത്. അന്ന് മടങ്ങിയ അലൻ വീണ്ടും ദ്വീപിലേക്ക് മടങ്ങിച്ചെല്ലാൻ‌ തീരുമാനിക്കുകയായിരുന്നു.

alan-andaman

ദ്വീപിലെ ഗോത്രവർഗ്ഗക്കാരെ മതപരിവർത്തനം ചെയ്യുകയായിരുന്നു അലന്റെ ഉദ്ദേശ്യം. ''ദൈവമേ, ഇവിടെയുള്ള ആരും നിന്റെ നാമം കേട്ടിട്ടില്ല. ഇത് സാത്താന്റെ അവസാനത്തെ കോട്ടയാണോ?'' അലന്റെ ഡയറിക്കുറിപ്പില്‍ പറയുന്നു. 

നൂറ്റാണ്ടുകളായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ദ്വീപിലെ നിവാസികൾ. ഇന്ത്യൻ നിയമവും ദ്വീപിൽ സന്ദർശകരെ വിലക്കുന്നു. തന്റെ യാത്ര നിയമവിരുദ്ധമാണെന്ന് അലനറിയാമായിരുന്നു. ദ്വീപിന് സമീപത്ത് പട്രോൾ നടത്തുന്ന നാവികസേനയെ അകറ്റിനിർത്താനുള്ള ആസൂത്രിതശ്രമങ്ങൾ അലൻ നടത്തിയതായും ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നു. ''ദൈവം തന്നെയാണ് നാവികസേനയില്‍‌ നിന്ന് അവരുടെ പട്രോളിൽ നിന്നും ഞങ്ങളെ മറച്ചുപിടിക്കുന്നത്'', അലൻ കുറിച്ചു. മത്സ്യങ്ങളും കത്രികകളും സേഫ്റ്റി പിന്നുകളും ഉൾപ്പടെ ഗോത്രവർഗ്ഗക്കാർക്കുള്ള സമ്മാനങ്ങളുമായാണ് അലൻ ദ്വീപിലേക്കെത്തിയത്. അവരുടെ ഭാഷയും ആംഗ്യങ്ങളും അലൻ മനസ്സിലാക്കിയിരുന്നു. 

ജോൺ അല്ലൻ ചൗവിന്റെ മരണത്തിനു കാരണക്കാരായവരോട് തങ്ങൾ ക്ഷമിച്ചതായി ചൗവിന്റെ കുടുംബം അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. മരണത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഏഴു മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.ആൻഡമാൻ നിക്കോബാർ തലസ്ഥാനമായ പോർട്ട് ബ്ലയറിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ഉത്തര സെന്റിനൽ ദ്വീപ്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 സെന്റിനലി ഗോത്രവംശജർ ഇവിടെയുണ്ടെന്ന് 2011ലെ സെൻസസ് കണക്ക് പറയുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് ഇവർ കരുതപ്പെടുന്നത്. ദ്വീപിലേക്ക് ആരെങ്കിലും പ്രവേശിച്ചാൽ അവർ അമ്പെയ്ത് സന്ദര്‍ശകരെ പ്രതിരോധിക്കും. 2004–ൽ സുനാമി രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ദ്വീപിനു മുകളിൽ കൂടി പറന്ന ഹെലികോപ്റ്ററിനു നേരേയും ഇവർ അമ്പേയ്തിരുന്നു.

MORE IN WORLD
SHOW MORE